ലക്നോ: യുപിയിൽനിന്ന് എട്ടു ബിജെപി സ്ഥാനാർഥികളും രണ്ട് എസ്പി സ്ഥാനാർഥികളും എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
യുപി മന്ത്രി ധരംപാൽ സിംഗുംപ്രമുഖ ബിസിനസുകാരൻ ധൻരാജ് പരിമൾ നാത്വാനിയും തെരഞ്ഞെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സമാജ്വാദി പാർട്ടി സ്ഥാനാർഥിയായാണ് ധൻരാജ് രാജ്യസഭാംഗമാകുന്നത്.
ഉത്തരാഖണ്ഡിൽനിന്ന് ബിജെപിയിലെ ദിനേശ് ആര്യ എതില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
ബംഗാളിൽനിന്നു ബിജെപി അംഗം കോയൽ മല്ലിക്ക് (രുക്മിണി മല്ലിക്ക്) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.