ഇംഫാൽ: മണിപ്പുരിലെ കാങ്പോക്പിയിൽ വീണ്ടും സായുധ സംഘങ്ങളുടെ ആക്രമണം. ചസാദ് ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരാൾ മരിച്ചു. വെടിവയ്പിൽ പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്.
കുക്കികളുടെ പതിനഞ്ചു വീടുകൾക്ക് അക്രമികൾ തീവച്ചു. ആക്രമണഭീതിയിൽ പ്രദേശവാസികൾ അടുത്തുള്ള കാടുകളിലും സൈനിക ക്യാന്പുകളിലും അഭയം തേടിയിരിക്കുകയാണ്.
വെടിവയ്പിന്റെ തുടർച്ചയായാണു വീടുകൾക്കു നേരെ ആക്രമണം. കാംജോംഗിൽ ഉണ്ടായ വെടിവയ്പിൽ നാഗ വിഭാഗത്തിൽപ്പെട്ട മുന്നുപേർക്കും പരിക്കേറ്റു.
അക്രമം തുടരുന്ന പ്രദേശങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് ആസാം റൈഫിൾസ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എന്നിവയെയും കൂടുതൽ പൊലിസിനെയും വിന്യസിച്ചു.സ്ഥിതിഗതികളിൽ ഉപമുഖ്യമന്ത്രി നെംച കിപ്ജെൻ ആശങ്കരേഖപ്പെടുത്തി.