മുംബൈ: കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്കു നയിച്ച ഡൽഹി സമരത്തിനു നേതൃത്വം നൽകിയ സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ദേഹാസ്വാസ്ഥ്യം.
ശനിയാഴ്ച മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള വസതിയിൽ വച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി ദീപ്കെയെ പരിശോധിച്ച ഡോക്ടർമാർ അദ്ദേഹത്തിന് പൂർണവിശ്രമം നിർദേശിച്ചു.
രാവിലെ 11.45ഓടെ തന്നെ കാണാനെത്തിയ മാധ്യമപ്രവർത്തകരെ കാണാൻ വീടിനു പുറത്തേക്ക് ഇറങ്ങുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.