Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uproar Everywhere

സ​ർ​വ​ത്ര ബ​ഹ​ളം; പാ​ർ​ല​മെ​ന്‍റ് സ്തം​ഭ​നം ; തു​ട​രു​ന്നു ച​ർ​ച്ച​യി​ല്ലാ​തെ ബി​ല്ലു​ക​ൾ പാ​സാ​ക്കി സ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ പ​​​​തി​​​​നൊ​​​​ന്നാം ദി​​​​വ​​​​സ​​​​വും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും പ്ര​​​​തി​​​​പ​​​​ക്ഷ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ സ്തം​​​​ഭി​​​​ച്ചു. ഇ​​​​തോ​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ല്ലാ​​​​തെ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ബി​​​​ല്ലു​​​​ക​​​​ൾ പാ​​​​സാ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങി. ലോ​​​​ക്‌​​​​സ​​​​ഭ ധ​​​​ന​​​​വി​​​​നി​​​​യോ​​​​ഗ ബി​​​​ല്ലും, രാ​​​​ജ്യ​​​​സ​​​​ഭ ജ​​​​ന​​​​ന- മ​​​​ര​​​​ണ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ബി​​​​ല്ലും ഇ​​​​ന്ന​​​​ലെ പാ​​​​സാ​​​​ക്കി. സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ ജ​​​​ഡ്‍​ജി​​​​മാ​​​​രു​​​​ടെ എ​​​​ണ്ണം കൂ​​​​ട്ടി​​​​യ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലും സൂ​​​​ക്ഷ്‍​മ, ചെ​​​​റു​​​​കി​​​​ട, ഇ​​​​ട​​​​ത്ത​​​​രം സം​​​​രം​​​​ഭ വി​​​​ക​​​​സ​​​​ന ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലും രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ച​​​​ർ​​​​ച്ച​​​​യി​​​​ല്ലാ​​​​തെ പാ​​​​സാ​​​​ക്കി.

രാ​​​​വി​​​​ലെ സ​​​​ഭാ​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പി​​​രി​​​ഞ്ഞു. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് ഇ​​​​രു​​​​സ​​​​ഭ​​​​ക​​​​ളും വീ​​​​ണ്ടും ചേ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും ബ​​​​ഹ​​​​ളം തു​​​​ട​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​ത്ത​​​​തി​​​​നെ കോ​​​​ൺ​​​​ഗ്ര​​​​സ് ചോ​​​​ദ്യംചെ​​​​യ്ത​​​​പ്പോ​​​​ൾ, സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി രാ​​​​മ​​​​ക്ഷേ​​​​ത്ര സം​​​​ഭാ​​​​വ​​​​ന വി​​​​വാ​​​​ദ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി.

ത​​​​മി​​​​ഴ്നാ​​​​ട് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ഉ​​​​ദ​​​​യ​​​​നി​​​​ധി സ്റ്റാ​​​​ലി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​തി​​​​ൽ ഡി​​​​എം​​​​കെ​​​​യും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. ലോ​​​​ക്സ​​​​ഭ പി​​​​രി​​​​ഞ്ഞ​​​​ശേ​​​​ഷ​​​​വും ഡി​​​​എം​​​​കെ എം​​​​പി​​​​മാ​​​​ർ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു​​​​പു​​​​റ​​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.


രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ രാ​​​​മ​​​​ക്ഷേ​​​​ത്ര കൊ​​​​ള്ള ഉ​​​​ന്ന​​​​യി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ബ​​​​ഹ​​​​ളം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. രാ​​​​ജ്യ​​​​ത്തെ ഗൗ​​​​ര​​​​വ​​​​മേ​​​​റി​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​നി​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്ന് ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു. ഇ​​​​ഡി, സി​​​​ബി​​​​ഐ, ആ​​​​ദാ​​​​യ​​​നി​​​​കു​​​​തി മു​​​​ത​​​​ലാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ൾ എ​​​​വി​​​​ടെ​​​​യെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

ശ്രീ​​​​രാ​​​​മ​​​​ന്‍റെ പേ​​​​രു​​​പ​​​​റ​​​​ഞ്ഞ് കൊ​​​​ള്ള ന​​​​ട​​​​ത്തി​​​​യ​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തോ​​​​ട് മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​യാ​​​​ണു ഖാ​​​​ർ​​​​ഗെ ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും മാ​​​​പ്പ് പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി കാ​​​​ര്യ മ​​​​ന്ത്രി കി​​​​ര​​​​ൺ റി​​​​ജി​​​​ജു സ​​​​ഭ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ർ​​​​ന്ന് ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ എം​​​​പി​​​​മാ​​​​രും ന​​​​ടു​​​​ത്ത​​​​ള​​​​ത്തി​​​​ലി​​​റ​​​​ങ്ങി പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച​​​​തോ​​​​ടെ രാ​​​​ജ്യ​​​​സ​​​​ഭ പി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up