ചങ്ങനാശേരി: യുവദീപ്തി, എസ്എംവൈഎമിന്റെ ആഭിമുഖ്യത്തില്‍ "ഉത്സവ് 2കെ26' യുവജനോത്സവം നാളെ രാവിലെ 9.30ന് ചങ്ങനാശേരി എസ്ബി ഹൈസ്കൂളില്‍ നടക്കും.
അഞ്ച് സ്റ്റേജുകളിലായി നടക്കുന്ന വിവിധ മത്സരങ്ങള്‍ വികാരി ജനറാള്‍ മോൺ. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും. അതിരൂപത പ്രസിഡന്റ് അലക്സ് മഞ്ഞുമ്മല്‍ അധ്യക്ഷത വഹിക്കും.
അതിരൂപത ഡയറക്ടര്‍ ഫാ.ഡോ. സാവിയോ മാനാട്ട് മാര്ഗനിര്ദേശപ്രസംഗം നടത്തും. അജയ് വര്‍ഗീസ്, ലൂസി ഫിലിപ്പോസ്, ലാലിച്ചന്‍ മറ്റത്തില്‍, പോള്‍ എം.പി. ജോയല്‍ ജോണ്‍ റോയ്, എലിസബത്ത് വര്‍ഗീസ് എന്നിവര്‍ പ്രസംഗിക്കും.
അതിരൂപതയുടെ 18 ഫൊറോനകളില്‍ നിന്നും യുവ കലാകാരന്മാരും കലാകാരികളും മത്സരങ്ങളില്‍ പങ്കെടുക്കും. തെരുവു നാടകം, പരിചമുട്ട്, മാര്‍ഗംകളി, ലളിതഗാനം, സംഘഗാനം, പ്രസംഗം, ഡിബേറ്റ് എന്നീ മത്സരങ്ങള്‍ നടക്കും.