Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uttar Pradesh Assembly Election

യു​പി പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സും എ​സ്‌​പി​യും കൈ​കോ​ർ​ക്കു​ന്നു; ച​ർ​ച്ച​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് പ്രി​യ​ങ്ക​യും അ​ഖി​ലേ​ഷും

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് കോ​ൺ​ഗ്ര​സും എ​സ്പി​യും. കോ​ൺ​ഗ്ര​സ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് 172 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക കൈ​മാ​റി. ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സും എ​സ്പി​യും ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ൾ​ക്കും എ​സ്പി നേ​താ​ക്ക​ളു​മാ​യു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷ​മാ​ണ് പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​ത്. മു​ൻ​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ളി​ൽ വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച​താ​യാ​ണ് വി​വ​രം.

ബി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സീ​റ്റു​ക​ളി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ത​യാ​റാ​ണ്. സി, ​ഡി വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും സ​ന്ന​ദ്ധ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ഉ​റ​പ്പി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം.

2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സും എ​സ്പി​യും സ​ഖ്യ​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ 80 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ൽ 37 എ​ണ്ണ​ത്തി​ൽ എ​സ്പി​യും ആ​റെ​ണ്ണ​ത്തി​ൽ കോ​ൺ​ഗ്ര​സും വി​ജ​യി​ച്ചി​രു​ന്നു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ഖ്യ​ധാ​ര​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Latest News

Corehub Up