Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UttarakhandPolice

Kouthukam

അധ്യാപകരെ മർദ്ദിച്ച സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; സംഭവം മകന്‍റെ കോപ്പിയടി ചോദ്യം ചെയ്തതിന് പിന്നാലെ

പ​രീ​ക്ഷാ​ഹാ​ളി​ലെ ക്ര​മ​ക്കേ​ട് ചോ​ദ്യം ചെ​യ്ത​തി​ന് അ​ധ്യാ​പ​ക​രെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സം​ഘ​വും ചേ​ർ​ന്ന് ക്യാ​മ്പ​സി​നു​ള്ളി​ൽ ക​യ​റി മ​ർ​ദ്ദി​ച്ച സം​ഭ​വം ഡെ​റാ​ഡൂ​ണി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റാ​രോ​പി​ത​നാ​യ സ​ബ് ഇ​ൻ​സ്പെ​ക്ട​റെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യ​ത്.

ഡെ​റാ​ഡൂ​ണി​ലെ പി​ത്തു​വാ​ല ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​യ ക​ബീ​ർ ക​ന്ദ്വാ​ൽ പ​രീ​ക്ഷാ​ഹാ​ളി​ൽ വെ​ച്ച് മ​റ്റ് കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ച​ത് അ​ധ്യാ​പ​ക​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ വി​ദ്യാ​ർ​ഥി ത​ന്‍റെ പി​താ​വ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യാ​ണ് കോ​ളേ​ജ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

എ​ന്നാ​ൽ ഇ​തി​ന്‍റെ അ​ടു​ത്ത ദി​വ​സം വി​ദ്യാ​ർ​ഥി​യു​ടെ പി​താ​വും സ​ബ് ഇ​ൻ​സ്പെ​ക്ട​റു​മാ​യ മ​ഹേ​ഷ് ക​ന്ദ്വാ​ൽ ഒ​രു സം​ഘം ആ​ളു​ക​ളു​മാ​യി കോ​ളേ​ജി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

കോ​ളേ​ജി​ലെ പ​രീ​ക്ഷാ ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ഓ​ഫീ​സി​ലെ ക​സേ​ര​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും എ​റി​ഞ്ഞു​ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ത​ട​യാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​രെ ഇ​വ​ർ ക്രൂ​ര​മാ​യി കൈ​യേ​റ്റം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക്യാ​മ്പ​സി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ന്ന​ത്.

തു​ട​ർ​ന്ന് ഡെ​റാ​ഡൂ​ൺ സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് പ്ര​മേ​ന്ദ്ര സിം​ഗ് ഡോ​ബാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും, ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന് സ​ബ് ഇ​ൻ​സ്പെ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്കും പി​താ​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ൽ സ്പെ​ഷ്യ​ൽ ടാ​സ്ക് ഫോ​ഴ്സി​ലെ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നും പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് പു​തി​യൊ​രു വ​ഴി​ത്തി​രി​വ് ന​ൽ​കി​ക്കൊ​ണ്ട് വി​ദ്യാ​ർ​ഥി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ക​ര​ണ​വു​മാ​യി മ​റ്റൊ​രു വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. താ​ൻ പ​രീ​ക്ഷ​യി​ൽ കോ​പ്പി​യ​ടി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ ത​ന്നോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യും വി​ദ്യാ​ർ​ഥി ആ​രോ​പി​ക്കു​ന്നു.

പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് ത​ങ്ങ​ളെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ വാ​ദം. ഇ​തേ​ത്തു​ട​ർ​ന്ന് നാ​ല് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ സ​സ്പെ​ൻ​ഷ​നി​ലാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ​രാ​തി​ക​ളി​ൽ ക്രോ​സ്-​എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സാ​ക്ഷി​മൊ​ഴി​ക​ളും പ​രി​ശോ​ധി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up