Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. Abdurahman

മെ​സി​ വിവാദത്തിൽ മുൻ മന്ത്രി അബ്ദുറഹ്‌മാൻ കുരുക്കിൽ; കേസെടുക്കാൻ ഗ​​വ​​ർ​​ണ​​റു​​ടെ അ​​നു​​മ​​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫു​​​ട്ബോ​​​ള്‍ താ​​​രം മെ​​​സി​​​യെ​​​യും അ​​​ർ​​​ജന്‍റൈൻ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​മെ​​​ന്ന പേ​​​രി​​​ൽ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ മു​​​ന്‍ കാ​​​യി​​​കമ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാനെ​​​തി​​​രേ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​നു​​​മ​​​തി. അ​​​ബ്ദു​​​റ​​​ഹ്‌മാനെ അ​​​ഴി​​​മ​​​തിത​​​ട​​​യ​​​ൽ നി​​​യ​​​മ​​​പ്ര​​​കാ​​​രം പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​ൻ ഗ​​​വ​​​ര്‍​ണ​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി. അ​​​ബ്ദു​​​റ​​​ഹ്‌മാ​​​നും റി​​​പ്പോ​​​ർ​​​ട്ട​​​ർ ചാ​​​ന​​​ൽ ഉ​​​ട​​​മ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​നുമ​​​ട​​​ക്കം നാ​​​ലു​​​പേ​​​രുമാണ് കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ള്‍.

റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി​​​ക്ക് അ​​​ന്യാ​​​യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക ലാ​​​ഭ​​​മു​​​ണ്ടാ​​​ക്കാ​​​ൻ അ​​​ബ്ദു​​​റ​​​ഹ്‌മാൻ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തെ​​​ന്നാ​​​ണ് എ​​​സ്ഐ​​​ടി ക​​​ണ്ടെ​​​ത്ത​​​ൽ.

നേ​​​രത്തേ സ​​​ർ​​​ക്കാ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും അ​​​നു​​​മ​​​തി തേ​​​ടി രാ​​​ജ്ഭ​​​വ​​​നു കൈ​​​മാ​​​റി​​​യ ഫ​​​യ​​​ലി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ സു​​​പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​നം. മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര അ​​​ർ​​​ലേ​​​ക്ക​​​റു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്താ​​​ണ് വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാനെ പ്രോ​​​സി​​​ക്യൂ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള അ​​​നു​​​മ​​​തി തേ​​​ടി സ​​​ർ​​​ക്കാ​​​ർ രാ​​​ജ്ഭ​​​വ​​​നെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സ്ഥാ​​​നം ഒ​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ ഫ​​​യ​​​ലി​​​ൽ അദ്ദേഹം തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. തു​​​ട​​​ർ​​​ന്ന് പു​​​തി​​​യ ഗ​​​വ​​​ർ​​​ണ​​​റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ഓം​​​പ്ര​​​കാ​​​ശ് മാ​​​ഥുർ വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ക​​​യുമായിരുന്നു.

ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തോ​​​ടെ വി. ​​​അ​​​ബ്ദു​​​റ​​​ഹ്‌മാനെ കേ​​​സി​​​ൽ പ്ര​​​തി​​​ചേ​​​ർ​​​ക്കാ​​​നും ചോ​​​ദ്യം​​​ചെ​​​യ്യ​​​ൽ, അ​​​റ​​​സ്റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​നും പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​നു സാ​​​ധി​​​ക്കും. വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു ശേ​​​ഷം എ​​​സ്ഐ​​​ടി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വി.​​​ അ​​​ബ്ദു​​​റ​​​ഹ്‌മാൻ, റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിംഗ് ക​​​മ്പ​​​നി ഉ​​​ട​​​മ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ൻ, യു.​​​ ഷ​​​റ​​​ഫ​​​ലി, സി. ​​​സ​​​ത്യ​​​പാ​​​ല​​​ൻ എ​​​ന്നി​​​വ​​​രെ പ്ര​​​തി​​​ചേ​​​ർ​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്ന​​​ത്. കേ​​​സി​​​ൽ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ അ​​​നു​​​മ​​​തി മാ​​​ത്രം മ​​​തി​​​യെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും, കൂ​​​ടു​​​ത​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് രാ​​​ജ്ഭ​​​വ​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടി​​​യ​​​ത്.

മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും ലം​​​ഘി​​​ച്ച് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ടെ​​​ൻ​​​ഡ​​​ർ ന​​​ൽ​​​കി റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റി​​​ംഗ് ക​​​മ്പ​​​നി​​​ക്ക് സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു, വ​​​കു​​​പ്പു​​​ക​​​ളെ ഇ​​​രു​​​ട്ടി​​​ൽ നി​​​ർ​​​ത്തി, ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​യും സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ളും ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ഗു​​​രു​​​ത​​​ര​​​മാ​​​യ വീ​​​ഴ്ച​​​ക​​​ളാ​​​ണ് എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പും കോ​​​ടി​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ടും ന​​​ട​​​ന്ന​​​താ​​​യി എ​​​സ്ഐ​​​ടി വി​​​ല​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട പ്ര​​​കാ​​​ര​​​മാ​​​ണ് സ്പോ​​​ൺ​​​സ​​​ർ​​​ഷി​​​പ്പ് റി​​​പ്പോ​​​ർ​​​ട്ട​​​ർ ക​​​മ്പ​​​നി​​​ക്കു ന​​​ൽ​​​കി​​​യ​​​തെ​​​ന്ന് മു​​​ൻ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി സി. ​​​സ​​​ത്യ​​​പാ​​​ല​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Latest News

Corehub Up