Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. Kunhikrishnan MLA

സംഘടനാ രൂപവത്കരണം ആലോചനയിൽ: വി. കുഞ്ഞികൃഷ്ണൻ

ക​​​​ണ്ണൂ​​​​ര്‍: സം​​​ഘ​​​ട​​​ന രൂ​​​പ​​​വത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ച​​​ന​​​യു​​​ണ്ടെ​​​ന്നും പാ​​​ർ​​​ട്ടി രൂ​​​പ​​​വത്ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും പ​​​യ്യ​​​ന്നൂ​​​ർ എം​​​​എ​​​​ൽ​​​​എ വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍. സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​​തു​​​​വ​​​​രെ ആ​​​​ള്‍​ക്കൂ​​​​ട്ട രൂ​​​​പ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ത​​​​ന്‍റെ കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം. ഇ​​​തി​​​ന് സം​​​​ഘ​​​​ടി​​​​ത രൂ​​​​പം വേ​​​​ണ​​​​മെ​​​​ന്നു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യം പ​​​​ല​​​രി​​​ൽ​​​നി​​​ന്നും ഉ​​​യ​​​ർ​​​ന്നുവ​​​ന്നി​​​ട്ടു​​​ണ്ട്.

ഒ​​​​രു ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍​ത്ത് സം​​​ഘ​​​ട​​​നാ രൂ​​​പ​​​വ​​​ത്ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും തു​​​ട​​​ർന​​​ട​​​പ​​​ടി​​​ക​​​ൾ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ത​​​​നി​​​​ക്ക് ര​​​​ഹ​​​​സ്യ​​​​മാ​​​​യി നി​​​ര​​​വ​​​ധി പേ​​​ർ പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​വ​​​ർ സം​​​ഘ​​​ട​​​ന​​​യി​​​ലേ​​​ക്കു വ​​​രു​​​മെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല.

സം​​​​സ്ഥാ​​​​ന​​​​മാ​​​​കെ​​​​യു​​​​ള്ള ഇ​​​​ട​​​​തു​​​​പ​​​​ക്ഷ കൂ​​​​ട്ടാ​​​​യ്മ ആ​​​​രെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​ക്കി​​​​യാ​​​​ല്‍ അ​​​​തി​​​​ലേ​​​​ക്കു ചേ​​​​രേ​​​​ണ്ട​​​​തു​​​​ണ്ടോ എ​​​​ന്നു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ണ്ടാ​​​​യ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ഇ​​​പ്പോ​​​ഴു​​​ള്ള പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ​​​​യും പൂ​​​​ര്‍​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പാ​​​​ര്‍​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ട് മോ​​​​ഷ്ടി​​​​ച്ച​​​വ​​​ർ​​​ക്കു യ​​​ഥാ​​​ർ​​​ഥ പാ​​​ർ​​​ട്ടി​​​ക്കാ​​​രാ​​​യ ആ​​​രാ​​​ണു വോ​​​ട്ട്ചെ​​​യ്യു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. സം​​​​ഘ​​​​ട​​​​നാ​​​​ത​​​​ല​​​​ത്തി​​​​ല്‍ ഇ​​​ക്കാ​​​ര്യം വ​​​​ലി​​​​യ വി​​​​ഭാ​​​​ഗം ആ​​​​ളു​​​​ക​​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.

പ​​​​ക്ഷേ, ഇ​​​തൊ​​​ന്നും ചെ​​​വി​​​ക്കൊ​​​ള്ളാ​​​ൻ പാ​​​ർ​​​ട്ടി നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​യി​​​ല്ല. താ​​​​ന്‍ ഉ​​​​യ​​​​ര്‍​ത്തി​​​​ക്കാ​​​ട്ടി​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും അ​​​ണി​​​ക​​​ളും ഏ​​​റ്റെ​​​ടു​​​ത്തു​​​വെ​​​ന്നു തെ​​​ളി​​​യി​​​ച്ച​​​താ​​​ണു പ​​​യ്യ​​​ന്നൂ​​​രി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up