Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. T. Balram

America

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം; കെ.​കെ. ഷെെ​ല​ജ​യും വി.​ടി. ബ​ൽ​റാ​മും മു​ഖ്യാ​തി​ഥി​ക​ൾ

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ 2026-27 വ​ർ​ഷ​ത്തെ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ​യും ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റിന്‍റെ​യും പ്ര​വ​ർ​ത്ത​നോദ്​ഘാ​ട​നം ഹൂ​സ്റ്റ​ണി​ലെ വി​ൻ​ഡം ഹോ​ട്ട​ലി​ൽ ന​ട​ന്നു.

മു​ൻ മ​ന്ത്രി​യും സിപിഎം നേ​താ​വു​മാ​യ കെ.​കെ. ഷെെല​ജ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. വി.​ടി. ബ​ൽ​റാം എംഎ​ൽഎ ച​ട​ങ്ങി​ൽ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

ജ​നാ​ധി​പ​ത്യ​ത്തിന്‍റെ നാ​ലാം തൂ​ണാ​യ മാ​ധ്യ​മ​ലോ​കം ഇ​ന്ന് മ​ലീ​മ​സ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് കെ.​കെ. ഷെെല​ജ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മ​ല​യാ​ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വി.​ടി. ബ​ൽ​റാം പ​റ​ഞ്ഞു.

പ​ല​പ്പോ​ഴും ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത രീ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ സ്വ​ന്തം താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് റി​പ്പോ​ർ​ട്ടിംഗ് ന​ട​ത്തു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ‌ട്ടിച്ചേർത്തു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ ആ​റ​ന്മു​ള സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലു​മാ​യി പ്ര​സ് ക്ല​ബ് ന​ട​ത്തു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സ​ത്യ​സ​ന്ധ​വും മാ​തൃ​കാ​പ​ര​വു​മാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന മാ​ധ്യ​മ​ശ്രീ പു​ര​സ്കാ​രം, കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

 

Latest News

Corehub Up