Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.Joy

പൊ​ലി​സു​കാ​ര്‍​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി: സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: പൊ​ലി​സു​കാ​ർ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ സി​പി​എം നേ​താ​ക്ക​ളാ​യ വി.​ജോ​യ് എം​എ​ൽ​എ​യ്ക്കും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മെ​തി​രെ കേ​സെ​ടു​ത്തു.​ ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. ക​ന്‍റോ​ൺ​മെ​ന്‍റ് എ​സ്എ​ച്ച്ഒ സ​തീ​ഷ് കു​മാ​റി​നും എ​സ്ഐ ജി.​ഗോ​കു​ലി​നു​മെ​തി​രെ​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യു​ണ്ടാ​യ പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. മാ​ർ​ച്ചി​നി​ടെ അ​യാ​ളെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടു​ക​യാ​ണെ​ങ്കി​ൽ ഒ​രു കൊ​ല​പാ​ത​കം ന​ട​ക്കും, നി​ങ്ങ​ൾ നോ​ക്കി​ക്കോ​യെ​ന്ന് വി.​ജോ​യ് ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നാ​ണ് കേ​സ്. സി​പി​എം നേ​താ​ക്ക​ളാ​യ ആ​നാ​വൂ​ർ നാ​ഗ​പ്പ​ന്‍റെ​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഭീ​ഷ​ണി.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം ബു​ധ​നാ​ഴ്ച രാ​ത്രി യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്റ്റ​ലി​ൽ ക​യ​റി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​ത് ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ലെ സി​ഐ സ​തീ​ഷ് കു​മാ​റും എ​സ്ഐ ഗോ​കു​ലും ചേ​ർ​ന്നാ​ണെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.

Latest News

Corehub Up