Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.S.Babu

സ്റ്റാ​ലി​നെ അ​ട്ടി​മ​റി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി; ടി​വി​കെ എം​എ​ൽ​എ വി.​എ​സ്. ബാ​ബു അ​ന്ത​രി​ച്ചു

ചെ​ന്നൈ: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​നെ കൊ​ള​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ വി.​എ​സ്.​ബാ​ബു (75) എം​എ​ൽ​എ അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​ന്ത്യം. ത​മി​ഴ​ക വെ​ട്രി ക​ഴ​കം എം​എ​ൽ​എ​യാ​ണ് വി.​എ​സ്.​ബാ​ബു.

ഡി​എം​കെ​യു​ടെ വ​ട​ക്ക​ൻ ചെ​ന്നൈ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ബാ​ബു 2006 ൽ ​പു​ര​സൈ​വാ​ക്കം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഡി​എം​കെ ടി​ക്ക​റ്റി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. 2011-ൽ ​കൊ​ള​ത്തൂ​രി​ൽ എം.​കെ. സ്റ്റാ​ലി​ൻ മ​ത്സ​രി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​തും ബാ​ബു​വാ​യി​രു​ന്നു. എ​ന്നാ​ൽ സ്റ്റാ​ലി​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ ബാ​ബു ത​ഴ​യ​പ്പെ​ട്ടു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പി​ന്നീ​ട് 2016ൽ ​അ​ണ്ണാ​ഡി​എം​കെ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ലാ​ണ് വി​ജ​യ്‌​യു​ടെ ടി​വി​കെ​യി​ൽ ചേ​ർ​ന്ന​ത്. തു​ട​ർ​ന്നാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ള​ത്തൂ​രി​ൽ​നി​ന്ന് വി​ജ​യി​ച്ച് എം​എ​ൽ​എ​യാ​യ​ത്. ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ ഒ​ഴി​വു​വ​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം ആ​റാ​യി.

 

Latest News

Corehub Up