Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.Sivankutty

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം മേ​യ് മൂ​ന്നാം വാ​രം; ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മേ​യ് 25ന്

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം മേ​യ് 25 ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചെ​ന്നും ഫ​ലം മേ​യ് മൂ​ന്നാം​വാ​ര​മെ​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മേ​യ്‌ ര​ണ്ടി​ന് മൂ​ല്യ​നി​ർ​ണ​യം അ​വ​സാ​നി​ക്കും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും മ​റ്റ് അ​വ​ധി​ക​ളും മൂ​ല​മാ​ണ് മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങാ​ൻ വൈ​കി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 4,17,417 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ല്ല.

സ്കൂ​ൾ പ്ര​വേ​ശ​ന​ത്തി​ന് പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​ൻ പാ​ടി​ല്ല. സ്കൂ​ൾ അ​റ്റ​കു​റ്റ​പ​ണി മേ​യ് 30ന് ​മു​മ്പ് തീ​ർ​ക്ക​ണം. അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷം പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ ഒ​ന്നി​ന് ന​ട​ത്തും. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കി​ന് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​തി​ന് പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും.

വി​ഷ​യം പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ക​മ്മി​റ്റി. അ​വ​ധി​ക്കാ​ല​ത്ത് ക്ലാ​സു​ക​ൾ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം; വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ൽ ചേ​ർ​ന്ന റെ​ജി ലൂ​ക്കോ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം. റെ​ജി ലൂ​ക്കോ​സി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു​ബ​ന്ധ​മി​ല്ലെ​ന്നും ഒ​രു​ബ​ന്ധ​വും ഇ​ല്ലാ​ത്ത​യാ​ളെ എ​ങ്ങ​നെ പു​റ​ത്താ​ക്കു​മെ​ന്നും സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ് ചോ​ദി​ച്ചു.

വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​ജി ലൂ​ക്കോ​സ് സി​പി​എം അം​ഗ​മ​ല്ലെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു. ഇ​യാ​ൾ പാ​ർ​ട്ടി മെ​മ്പ​റൊ​ന്നു​മ​ല്ല. പാ​ർ​ട്ടി വ​ക്താ​ക്ക​ളാ​യി​ട്ട് അ​വ​രെ​യൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചി​ല വി​ഷ​യ​ങ്ങ​ൾ വ​രു​മ്പോ​ൾ അ​വ​ർ​വ​ന്ന് സം​സാ​രി​ക്കു​ന്നു.

അ​ത്ര മാ​ത്ര​മേ​യു​ള്ളൂ. പാ​ർ​ട്ടി​യു​ടെ കാ​ലാ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ എ​ത്ര​യോ​പേ​ർ അ​നു​കൂ​ലി​ക്കു​ന്നു. എ​ത്ര​യോ​പേ​ർ പ്ര​തി​കൂ​ലി​ക്കു​ന്നു. അ​നു​കൂ​ലി​ച്ച​വ​ർ ത​ന്നെ പ്ര​തി​കൂ​ലി​ച്ച് പി​ന്നെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്നു​ണ്ട​ല്ലോ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Latest News

Corehub Up