Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.T.V. Damodaran

Kannur

വി.​ടി.​വി. ദാ​മോ​ദ​ര​ന് ഭാ​ര​ത് സേ​വ​ക് ഓ​ണ​ര്‍ പു​ര​സ്‌​കാ​രം

പ​യ്യ​ന്നൂ​ര്‍: പ്ര​വാ​സി മ​ല​യാ​ളി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നും പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യു​മാ​യ വി.​ടി.​വി. ദാ​മോ​ദ​ര​ന് ഭാ​ര​ത് സേ​വ​ക് സ​മാ​ജ് ന​ല്‍​കി വ​രു​ന്ന ഭാ​ര​ത് സേ​വ​ക് ഓ​ണ​ര്‍ പു​ര​സ്‌​കാ​രം. ഈ ​മാ​സം12​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും. മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി യു​എ​ഇ​യി​ലെ അ​ബു​ദാ​ബി കേ​ന്ദ്ര​മാ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തും ക​ലാ-​സാ​ഹി​ത്യ- സാം​സ്‌​കാ​രി​ക- വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും സ​ജീ​വ​മാ​യ വി.​ടി.​വി.​ദാ​മോ​ദ​ര​ന്‍ ഇ​തി​ന​കം ത​ന്നെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ളും അം​ഗീ​കാ​ര​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​ര്‍ കോ​ല്‍​ക്ക​ളി​ക്ക് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​ചാ​രം ന​ല്‍​കി​യ​തി​നെ മാ​നി​ച്ച് കേ​ര​ള ഗ​വ​ൺ​മെ​ന്‍റിന്‍റെ ഫോ​ക്‌​ലോ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ചി​രു​ന്നു. അ​ബു​ദാ​ബി ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ല്‍ ഗാ​ന്ധി പ്ര​തി​മ സ്ഥാ​പി​ച്ച​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ശൈ​ഖ് സാ​യി​ദി​നെ കു​റി​ച്ചു​ള്ള നി​ര​വ​ധി ക​വി​ത​ക​ളും ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി​യി​രു​ന്നു.



Latest News

Corehub Up