പയ്യന്നൂര്‍: പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവര്‍ത്തകനും പയ്യന്നൂര്‍ സ്വദേശിയുമായ വി.ടി.വി. ദാമോദരന്‍ ഭാരത് സേവക് സമാജ് നല്കി വരുന്ന ഭാരത് സേവക് ഓണര്‍ പുരസ്കാരം. ഈ മാസം12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. മൂന്നു പതിറ്റാണ്ടിലേറെയായി യുഎഇയിലെ അബുദാബി കേന്ദ്രമായി ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും കലാ-സാഹിത്യ- സാംസ്കാരിക- വിദ്യാഭ്യാസ രംഗത്തും സജീവമായ വി.ടി.വി.ദാമോദരന്‍ ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
പയ്യന്നൂര്‍ കോല്‍ക്കളിക്ക് വിദേശരാജ്യങ്ങളില്‍ പ്രചാരം നല്‍കിയതിനെ മാനിച്ച് കേരള ഗവൺമെന്റിന്റെ ഫോക്ലോര് അവാര്‍ഡ് ലഭിച്ചിരുന്നു. അബുദാബി ഇന്ത്യന്‍ എംബസിയില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചതിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം യുഎഇ ഭരണാധികാരിയായിരുന്ന ശൈഖ് സായിദിനെ കുറിച്ചുള്ള നിരവധി കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു.
Tags : Nattuvishesham Local news V.T.V. Damodaran Bharat Sevak Honor Award