Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.V. Rajesh

ശ്രീ​ലേ​ഖ​യു​ടെ രാ​ജി ക​ത്ത് കി​ട്ടി, രാ​ജി ന​ൽ​ക്കേ​ണ്ട​ത് സെ​ക്ര​ട്ട​റി​ക്ക്: മേ​യ​ർ വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. ശ്രീ​ലേ​ഖ യു​ടെ രാ​ജി സ്ഥി​രീ​ക​രി​ച്ച് മേ​യ​ർ വി.​വി. രാ​ജേ​ഷ്. വ്യ​ക്തി പ​ര​മാ​യ അ​സൗ​ക​ര്യ​ങ്ങ​ൾ ചൂ​ണ്ടി കാ​ട്ടി ത​നി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് രാ​ജേ​ഷ് അ​റി​യി​ച്ചു.

എ​ന്നാ​ൽ രാ​ജി ക​ത്ത് ന​ൽ​കേ​ണ്ട​ത് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്ക് ക​ത്ത് ന​ൽ​കി​യ​പ്പോ​ൾ ശ്രീ​ലേ​ഖ​യു​മാ​യി സം​സാ​രി​ച്ചു പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ്രീ​ലേ​ഖ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത് പ്ര​ശാ​ന്തു​മാ​യു​ള്ള സൗ​ഹൃ​ദം വ​ച്ച്: വി.​വി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ൻ മേ​യ​ർ വി.​വി. രാ​ജേ​ഷ്.

വി​ഷ​യം ഇ​ത്ര​ത്തോ​ളം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വി.​കെ. പ്ര​ശാ​ന്തു​മാ​യു​ള്ള സൗ​ഹൃ​ദം വ​ച്ചാ​ണ് ശ്രീ​ലേ​ഖ ഓ​ഫീ​സ് ഒ​ഴി​യാ​നു​ള്ള ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു

എ​ല്ലാ കാ​ര്യ​ങ്ങ​ളും പാ​ര്‍​ട്ടി​യോ​ട് പ​റ​യ​ണ​മെ​ന്നി​ല്ല. ഇ​ങ്ങ​നെ​യൊ​രു ച​ര്‍​ച്ച വ​ന്ന സ്ഥി​തി​ക്ക് ഇ​ത്ത​ര​ത്തി​ൽ കോ​ര്‍​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന​തി​ലെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കും.

300 സ്ക്വ​യ​ർ ഫീ​റ്റ് റൂം 832 ​രൂ​പ​യ്ക്കാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും. എം​എ​ൽ​എ ഓ​ഫീ​സി​ന് ഇ​ള​വ് ന​ൽ​കാ​വു​ന്ന​താ​ണ്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാം.

സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം കു​റ​ഞ്ഞ വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ടു​ന്നു എ​ന്ന വി​വ​രം മു​ൻ​പ് ല​ഭി​ച്ചി​രു​ന്നു. ഇ​ത് പ​രി​ശോ​ധി​ക്കും. ന​ഗ​ര​ത്തി​ലൂ​ടെ ഓ​ടാ​നാ​ണ് ഈ ​ബ​സു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തെ​ന്നും വി.​വി. രാ​ജേ​ഷ് പ​റ​ഞ്ഞു.

Kerala

ഒടുവിൽ തീരുമാനമായി; തലസ്ഥാനത്ത് മേയറാകാൻ വി.വി. രാജേഷ്, ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ല

തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന നിർണായക യോഗം നടക്കുകയാണ്.

അതേസമയം, മുൻ ഡിജിപി ആർ ശ്രീലേഖ ഡപ്യൂട്ടി മേയറാകില്ലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിൽ ജയസാധ്യത കൂടുതലുള്ള നിയമസഭാ സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തെന്നാണ് സൂചന.

ആര്‍. ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ഇന്നു രാവിലെ വരെ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ, എതിർപ്പുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെയാണ് വീണ്ടും അനിശ്ചിതത്വം ഉടലെടുത്തത്. വിഷയത്തില്‍ ഒരു വിഭാഗം സംസ്ഥാന നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി.

പുതിയ സാഹചര്യത്തിൽ സംഘടനാ ജനറൽ സെക്രട്ടറി എസ്. സുരേഷും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്‍റ് കരമന ജയനും ശ്രീലേഖയുടെ വീട്ടിലെത്തി സാഹചര്യം ധരിപ്പിക്കുകയായിരുന്നു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കാൻ ശ്രീലേഖ തയാറായിട്ടില്ല.

Latest News

Corehub Up