Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.d.sateeshan

അ​ന്ത്യ​മി​ല്ലാ​ത്ത ഫ്ള​ക്സ് യു​ദ്ധം; ആ​ലു​വ​യി​ല്‍ വീ​ണ്ടും ഫ്‌ളക്‌​സ്, പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​രി​തി​രി​ഞ്ഞ് പോ​രി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഫ്ല​ക്സ് യു​ദ്ധം തു​ട​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ എ​റ​ണാ​കു​ളം ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും ക​ള​മ​ശേ​രി​യി​ലും ഫ്ല​ക്സു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും ഫ്ല​ക്സു​ക​ള്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ലു​വ യു​സി കോ​ള​ജി​ന് മു​മ്പി​ലാ​ണ് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ഫ്ല​ക്സ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

കാ​ലം ചോ​ദി​ക്കു​ന്ന​ത് മാ​റ്റം... മാ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ന്‍... വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്ക​ട്ടെ. കേ​ര​ളം വി.​ഡി​ക്ക് ഒ​പ്പം എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെ ഫ്ല​ക്സ് എ​ത്തി​യ​ത്. ക​ടു​ങ്ങ​ല്ലൂ​രി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി.​ഡി. സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി ഫ്‌​ല​ക്‌​സ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, പി​ആ​ര്‍ വ​ര്‍​ക്ക് ന​ട​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​കി​ല്ലെ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​യി​രു​ന്നു വി.​ഡി​ക്ക് എ​തി​രെ​യു​ള്ള ഫ്ല​ക്സു​ക​ള്‍.

പി​ആ​ര്‍ വ​ര്‍​ക്കി​ന്‍റെ ബ​ല​ത്തി​ല്‍ ര​മേ​ശ്ജി​യെ പോ​ലെ​യു​ള്ള സീ​നി​യ​ര്‍ നേ​താ​ക്ക​ളെ താ​റ​ടി​ച്ച് കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള സ​തീ​ശ​ന്‍റെ വ്യാ​മോ​ഹം വി​ല​പ്പോ​കി​ല്ല എ​ന്ന ഫ്ല​ക്സും വി.​ഡി. സ​തീ​ശ​ന്‍റെ പി​ആ​ര്‍ പ​ണി അ​വ​സാ​നി​പ്പി​ക്കു,ക ​കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു കൊ​ള്ളും എ​ന്ന പോ​സ്റ്റ​റു​മാ​യി​രു​ന്നു വി.​ഡി​ക്കെ​തി​രെ എ​ത്തി​യ​ത്.

ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ഫാ​മി​ലി എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തി​നി​ടെ മ​ല​പ്പു​റം ത​വ​നൂ​രി​ല്‍ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ എ​ന്നു പ​റ​ഞ്ഞു​ള്ള ഫ്ല​ക്സും എ​ത്തി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ബാ​ല​റ്റ് പെ​ട്ടി തു​റ​ക്കും മു​ന്നേ മു​ഖ്യ​മ​ന്ത്രി ക​സേ​ര ആ​ര്‍​ക്ക് എ​ന്ന ച​ര്‍​ച്ച​യ്ക്ക് ചൂ​ട് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ആ​രാ​ക​ണം മു​ഖ്യ​മ​ന്ത്രി എ​ന്ന ച​ര്‍​ച്ച​ക​ള്‍​ക്ക് ആ​ക്കം കൂ​ടി​യി​ട്ടു​ണ്ട്. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും വി.​ഡി. സ​തീ​ശ​നെ​യും അ​നു​കൂ​ലി​ച്ചു കൊ​ണ്ടു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

മൂ​ന്നു നേ​താ​ക്ക​ളു​ടെ അ​നു​നാ​യി​ക​ള്‍ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ന്നു​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ല്‍ നേ​താ​ക്ക​ളു​ടെ പ​ര​സ്യ പ്ര​തി​ക​ര​ണം പാ​ര്‍​ട്ടി വി​ല​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നേ​താ​ക്ക​ളു​ടെ തീ​പ്പൊ​രി പ്ര​സം​ഗ​ങ്ങ​ളും എ​ഐ വീ​ഡി​യോ​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​ക​ളും പോ​ഡ്കാ​സ്റ്റു​ക​ളും ക​ളം നി​റ​യു​ന്നു​ണ്ട്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ജീ​വ​ച​രി​ത്രം വ​ര​ച്ചു​കാ​ട്ടു​ന്ന ജ​ന​നാ​യ​ക​ന്‍ എ​ന്ന എ​ഐ വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു​ള്ള ച​ര്‍​ച്ച തു​ട​ങ്ങാ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ കേ​ര​ള​യാ​ത്ര എ​ന്ന പോ​ഡ്കാ​സ്റ്റും പു​റ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ലോ​ണ്‍ ആ​പ്പ് കെ​ണി​യെ കു​റി​ച്ചും യു​ഡി​എ​ഫ് സ്വീ​ക​രി​ക്കാ​നി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു​മാ​യി​രു​ന്നു ആ​ദ്യ വീ​ഡി​യോ. ചെ​ന്നി​ത്ത​ല​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ഇം​ഗ്ലീ​ഷ് പ​ത്ര​ത്തി​ല്‍ ഫോ​ക്ക​സ് ഫീ​ച്ച​റാ​യി എ​ത്തി​യി​രു​ന്നു.

കെ.​സി. വേ​ണു​ഗോ​പാ​ലി​നെ കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഷൂ​ട്ടിം​ഗും ന​ട​ക്കു​ന്നു​ണ്ട്. പാ​ര്‍​ലി​മെ​ന്‍റി​ല്‍ കെ.​സി. ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​രം നേ​രി​നൊ​പ്പം: പോ​രാ​ട്ട​ങ്ങ​ള്‍, നി​ല​പാ​ടു​ക​ള്‍ എ​ന്ന പു​സ്ത​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്നു​മു​ണ്ട്. സ​തീ​ശ​ന്‍റെ പ്ര​സം​ഗ​ങ്ങ​ളു​ടെ സ​മാ​ഹാ​ര​വും പു​റ​ത്തി​റ​ങ്ങും.

അ​തേ​സ​മ​യം, 100ല്‍ ​അ​ധി​കം സീ​റ്റു​ക​ള്‍ നേ​ടും എ​ന്ന ആ​ത്മ​വി​ശ്വാ​സ​മാ​ണ് സ​തീ​ശ​ന്‍ നേ​ര​ത്തെ പ​ങ്കു​വ​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന നി​മി​ഷ​ത്തി​ല്‍ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​മെ​ന്നും ത​ര്‍​ക്ക​മി​ല്ലെ​ന്നും സ​തീ​ശ​ന്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​ക​ളോ​ട് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് കെ.​സി.​യും പ്ര​തി​ക​രി​ച്ചി​രു​ന്നു.

Kerala

സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ട്: മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ല, സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ദു​രൂ​ഹ​ത നി​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്നും വി​ജ​യ് മ​ല്യ ന​ൽ​കി​യ 30 കി​ലോ സ്വ​ർ​ണ​ത്തി​ൽ എ​ത്ര ബാ​ക്കി​യു​ണ്ടെ​ന്ന് സ​ർ​ക്കാ​രും ദേ​വ​സ്വ​വും മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍.

സ്വ​ർ​ണം ഇ​വി​ടു​ന്ന് ത​ന്നെ അ​ടി​ച്ചു മാ​റ്റി. പി​ന്നീ​ട് ചെ​ന്നൈ​യി​ൽ എ​ത്തി​ച്ചു എ​ന്ന് ക​രു​തേ​ണ്ടി വ​രും. 2019 ല്‍ ​സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടു എ​ന്ന് തെ​ളി​ഞ്ഞ​താ​ണ്. ദേ​വ​സ്വ​ത്തി​ന്‍റെ കൈ​യി​ല്‍ അ​തി​ന്‍റെ രേ​ഖ​യു​ണ്ട്.

എ​ന്നാ​ല്‍ പു​റ​ത്തു​പ​റ​യാ​തെ മൂ​ടി​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. മൂ​ടി​വ​ച്ച​തി​ന്‍റെ അ​ർ​ഥം ഷെ​യ​ര്‍ കി​ട്ടി​യി​ട്ടു​ണ്ട് എ​ന്നാ​ണ്. ഇ​ട​നി​ല​ക്കാ​ര​നാ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ വ​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

ആ​ദ്യം കൊ​ണ്ട് പോ​യ സ്പോ​ൺ​സ​ർ ക​ള്ള​ത്ത​രം കാ​ണി​ച്ചു എ​ന്ന് ദേ​വ​സ്വ​ത്തി​ന് അ​റി​യാം. വീ​ണ്ടും അ​യാ​ളെ ത​ന്നെ വി​ളി​ച്ചു വ​രു​ത്തി. അ​യാ​ൾ ക​ള​വ് ന​ട​ത്തി​യി​ട്ടു​ണ്ട് എ​ന്ന് മ​ന​സി​ലാ​യെ​ങ്കി​ല്‍ പി​ന്നെ​ന്തി​ന് വീ​ണ്ടും വി​ളി​ച്ചു എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

ദേ​വ​സ്വം മ​ന്ത്രി​യും ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്‍റും അ​ടി​യ​ന്തി​ര​മാ​യി രാ​ജി വ​യ്ക്ക​ണം. വി​ഷ​യം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ല. അ​ന്വേ​ഷ​ണ​മി​ല്ലെ​ങ്കി​ല്‍ യു​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് പോ​കും എ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

 

Kerala

സി​പി​എ​മ്മി​ന്‍റേ​ത് പ്രീ​ണ​ന ന​യം; യോ​ഗി​യും പി​ണ​റാ​യി​യും കൂ​ട്ടു​കാ​രാ​യി: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റേ​ത് പ്രീ​ണ​ന ന​യ​മാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ക​പ​ട ഭ​ക്തി​യി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന്‍റേ​ത് ഉ​റ​ച്ച മ​തേ​ത​ര നി​ല​പാ​ടാ​ണ്. യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കും ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യ്ക്കും ഒ​രു​പോ​ലെ എ​തി​രാ​ണ്. സി​പി​എം മു​ൻ​പ് ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇ​പ്പോ​ൾ ഭൂ​രി​പ​ക്ഷ വ​ർ​ഗീ​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി നി​ല​പാ​ടി​ൽ കോ​ണ്‍​ഗ്ര​സി​ന് ആ​ശ​ങ്ക​യി​ല്ലെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. യോ​ഗി​യും പി​ണ​റാ​യി​യും ന​ല്ല കൂ​ട്ടു​കാ​രാ​യെ​ന്നും സ​തീ​ശ​ൻ പ​രി​ഹ​സി​ച്ചു.

ഗോ​ഡ്സെ​യു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​രാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ശ​രീ​ര​ത്ത് വെ​ടി​യു​ണ്ട ക​യ​റും എ​ന്ന് പ​റ​യു​ന്ന​ത്. രാ​ഹു​ലി​ന്‍റെ ദേ​ഹ​ത്തൊ​രു മ​ണ്ണ് വാ​രി ഇ​ടാ​ൻ ക​ഴി​യി​ല്ല. അ​തി​ന് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ സ​മ്മ​തി​ക്കി​ല്ല.

രാ​ഹു​ലി​നെ ഒ​രു വാ​ക്കു​കൊ​ണ്ടും ഭ​യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലെ പോ​ലീ​സ് പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല. ബി​ജെ​പി​യു​മാ​യി പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ന്ധി ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.

 

Latest News

Corehub Up