കൊച്ചി: കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. ഗവര്‍ണറുടെ നടപടി ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്കിയ പട്ടിക പോലും പരിഗണിക്കാതെയാണ് ടി.സജിത റാണിയെ നിയമിച്ചത്. സജിതയുടെ യോഗ്യതയെന്തെന്ന് തനിക്കറിയില്ലന്നും റോജി എം. ജോണ്‍ പറഞ്ഞു.
കോടതിയില്‍ ചോദ്യം ചെയ്യുന്നത് ആലോചിച്ചു തീരുമാനിക്കും. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ചാന്‍സലറെ ഉപയോഗപ്പെടുത്തി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സര്‍വകലാശാല ചട്ടവുമായി ബന്ധപ്പെട്ടു ചില നിയമപരമായ തടസങ്ങളുണ്ട്. അതുകൂടി പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.