Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VDSatheean

കാ​ന്ത​പു​ര​ത്തി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന:  വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​പി വി​ഭാ​ഗം നേ​താ​ക്ക​ൾ ക്ലി​ഫ് ഹൗ​സി​ൽ 

തി​രു​വ​ന​ന്ത​പു​രം: കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​രു​ടെ വി​വാ​ദ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന​യെ മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ, മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലെ​ത്തി എ.​പി. വി​ഭാ​ഗം നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കെ.​പി. നൗ​ഷാ​ദ് അ​ലി എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഭാ​ര​വാ​ഹി​ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച. വി​ഷ​യ​ത്തി​ൽ വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​യാ​ണ് മു​സ്‌​ലിം  ലീ​ഗും സി​പി​എ​മ്മും മു​ന്നോ​ട്ട് വ​ന്നി​ട്ടു​ള്ള​ത്.

സ്ത്രീ​ക​ൾ വീ​ടു​ക​ളി​ൽ അ​ട​ങ്ങി​യൊ​തു​ങ്ങി ക​ഴി​യ​ണ​മെ​ന്ന പ്ര​സ്താ​വ​ന​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി, ഇ​ത് 19-ാം നൂ​റ്റാ​ണ്ടി​ലെ ചി​ന്താ​ഗ​തി​യാ​ണെ​ന്നും പു​രോ​ഗ​മ​ന കേ​ര​ള​ത്തി​ന് നി​ര​ക്കാ​ത്ത​താ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.  ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തെ പോ​ലും കാ​ന്ത​പു​രം തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. പ്ര​വാ​ച​ക​ന്‍റെ ഭാ​ര്യ​മാ​ർ ബി​സി​ന​സ് ന​ട​ത്തു​ക​യും യു​ദ്ധ​രം​ഗ​ത്ത് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത ച​രി​ത്രം ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ൽ അ​തൃ​പ്തി​യു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ.​പി. വി​ഭാ​ഗം നേ​താ​ക്ക​ൾ വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. കെ.​പി. നൗ​ഷാ​ദ് അ​ലി എം​എ​ൽ​എ, ഖ​ലീ​ൽ ബു​ഖാ​രി ത​ങ്ങ​ൾ, വ​ണ്ടൂ​ർ അ​ബ്ദു​റ​ഹ്‌​മാ​ൻ ഫൈ​സി, പേ​രോ​ട് അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. അ​തേ​സ​മ​യം, പ്ര​സ്താ​വ​ന​യു​ടെ പേ​രി​ൽ കാ​ന്ത​പു​ര​ത്തെ ത​ള്ളി​പ്പ​റ​യാ​ൻ മു​സ്ലിം ലീ​ഗ് അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ത​യ്യാ​റാ​യി​ല്ല. സി.​പി.​എം നേ​താ​ക്ക​ളാ​യ പി.​കെ. ശ്രീ​മ​തി​യും പി. ​ജ​യ​രാ​ജ​നും പ്ര​സ്താ​വ​ന​യെ ത​ള്ളി​യെ​ങ്കി​ലും, ടി.​കെ. ഹം​സ​യും കെ.​ടി. ജ​ലീ​ലും കാ​ന്ത​പു​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി.

Latest News

Corehub Up