NRI
ദോഹ: ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്തു.
സിഗ്നേച്ചര്‍ ബൈ മര്‍സയില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എ.എം. ബഷീറിന് ആദ്യ പ്രതി നല്കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സത്യേന്ദ്ര പഥക് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രചോദനങ്ങള്‍ എല്ലാവര്ക്കും ആവശ്യമാണെന്നും മനുഷ്യന്റെ ക്രിയാത്മകതയും സര്‍ഗാത്മകതയും ഉണര്‍ത്തുവാന്‍ പ്രചോദനാത്മക ചിന്തകള്‍ക്കും രചനകള്‍ക്കും സാധിക്കുമെന്നും പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ സത്യേന്ദ്ര പഥക് പറഞ്ഞു.
ജീവിത വ്യവഹാരങ്ങളില്‍ തളരുന്ന മനുഷ്യര്‍ക്ക് രക്ഷപ്പെടാനും മുന്നോട്ടുപോകുവാനുമുള്ള ടൂള്‍ കിറ്റാണ് വിജയമന്ത്രങ്ങള്‍ എന്ന് പുസ്തകം സ്വീകരിച്ച് സംസാരിച്ച എസ്.എ.എം. ബഷീര്‍ പറഞ്ഞു.
ജിആര്‍സിസി അധ്യക്ഷയും പേള്‍ സ്കൂള്‍ അധ്യാപികയുമായ രോഷ്നി കൃഷ്ണന്റെ ലൈവ് പെയിന്റിംഗ് പരിപാടിക്ക് നിറം പകര്‍ന്നു. ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
NRI
ദോഹ: ഖത്തർ പ്രവാസിയും മാധ്യമ പ്രവര്‍ത്തകനും ഗവേഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ ഒമ്പതാം ഭാഗം കവര്‍ റിലീസിംഗ് തിങ്കളാഴ്ച തൃത്താല ആസ്പയര് കോളജില്‍ നടക്കും.
ഗ്രീന്‍ ജോബ്സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്സ് ആസ്പയര് കോളജ് മാനേജിംഗ് ഡയറക്ടര്‍ പി.ടി. മൊയ്തീന് കുട്ടിക്ക് നല്‍കിയാണ് കവര്‍ പ്രകാശനം ചെയ്യുക.
ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ലിപി അക്ബര്‍, ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.