x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ന്ത്ര​ണ്ടാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്തു

ഡോ. അമാനുള്ള വടക്കാങ്ങര
Published: August 18, 2026 10:44 AM IST | Updated: August 18, 2026 10:44 AM IST

ദോ​ഹ: പ്ര​വാ​സി ഗ്ര​ന്ഥ​കാ​ര​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര​യു​ടെ പ​ന്ത്ര​ണ്ടാം ഭാ​ഗം പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഖ​ത്ത​റി​ലെ റേ​ഡി​യോ മ​ല​യാ​ളം സ്റ്റു​ഡി​യോ​വി​ല്‍ ന​ട​ന്നു.

സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ അ​ഡൈ്വ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി.എ​ന്‍. ബാ​ബു​രാ​ജ​ന്‍ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു. ഏ​ക​ദേ​ശം 1,400 പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച ഖ​ത്ത​റി​ലെ ബാ​ല​പ്ര​തി​ഭ ഇ​ശാ​ന്‍ ഖാ​ന്‍ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി.

ജീ​വി​ത​വി​ജ​യ​ത്തി​നും വ്യ​ക്തി​ത്വ​വി​ക​സ​ന​ത്തി​നും പ്ര​ചോ​ദ​നം ന​ല്‍​കു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ വി​ജ​യ​ത്തി​ലേ​ക്കു​ള്ള പ്രാ​യോ​ഗി​ക വ​ഴി​ക​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പാ​ഠ​ങ്ങ​ളും പ​ങ്കു​വയ്ക്കു​ന്ന പ​ര​മ്പ​ര​യാ​ണെ​ന്ന് പി.​എ​ന്‍. ബാ​ബു​ക​രാ​ജ​ന്‍ പ​റ​ഞ്ഞു.

വാ​യ​ന​യി​ലൂ​ടെ അ​റി​വി​ന്‍റെ​യും ചി​ന്ത​യു​ടെ​യും ലോ​കം വി​പു​ലീ​ക​രി​ക്കു​ന്ന പു​തു​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യ ഇ​ശാ​ന്‍ ഖാ​നെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കാ​ലി​ക വി​ഷ​യ​ങ്ങ​ളോ​ട് സം​വ​ദി​ക്കു​ന്ന ബാ​ല പ്ര​തി​ഭ മു​ഹ​മ്മ​ദ് അ​മ​നേ​യും ച​ട​ങ്ങി​ല്‍ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ച​ട​ങ്ങി​ല്‍ ഡോ. ​ഷീ​ല ഫി​ലി​പ്പോ​സ് (എംഡി, ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍), ജോ​സ് ഫി​ലി​പ്പ് (സി​ഇ​ഒ, സെ​പ്രോ​ടെ​ക്), സ​ത്യേ​ന്ദ്ര പ​ഥ​ക് (ഖ​ത്ത​ര്‍ ട്രി​ബ്യൂ​ണ്‍), ഉ​വൈ​സ് ഉ​സ്മാ​ന്‍ (സി​ഇ​ഒ, ദ ​വേ കോ​ര്‍​പ​റേ​റ്റ് സ​ര്‍​വീ​സ​സ്), ഗാ​യി​ക സി​താ​ര ഷാ​ഫി, വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ അ​വ​താ​ര​ക​ന്‍ റാ​ഫി പാ​റ​ക്കാ​ട്ടി​ല്‍, ജാ​സ്മി​ന്‍ റാ​ഫി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

വി​ജ​യ​ത്തെ കേ​വ​ലം നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യി കാ​ണാ​തെ, ചി​ന്ത, ശീ​ലം, ആ​ത്മ​വി​ശ്വാ​സം, നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മം, വാ​യ​ന, മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ സ​മ​ന്വ​യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര​യെ സ​വി​ശേ​ഷ​മാ​ക്കു​ന്ന​തെ​ന്നും ജീ​വി​ത​ത്തി​ലെ ചെ​റി​യ അ​നു​ഭ​വ​ങ്ങ​ളി​ല്‍ പോ​ലും വ​ലി​യ വി​ജ​യ​പാ​ഠ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ പ്രാ​യോ​ഗി​ക​മാ​യി ജീ​വി​ത​ത്തി​ല്‍ കൊ​ണ്ടു​വ​രാ​നും ഈ ​പ​ര​മ്പ​ര പ്ര​ചോ​ദ​ന​മാ​കു​ന്നു​വെ​ന്നും ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തു​ത​ല​മു​റ​യി​ല്‍ വാ​യ​നാ​ശീ​ലം വ​ള​ര്‍​ത്തു​ന്ന​തി​നും ജീ​വി​ത​വി​ജ​യ​ത്തെ​ക്കു​റി​ച്ച് പോ​സി​റ്റീ​വാ​യ ചി​ന്ത​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​നും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റേ​ഡി​യോ മ​ല​യാ​ളം സി​ഇ​ഒ അ​ന്‍​വ​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​ഡി​യോ മ​ല​യാ​ള​ത്തി​ന്‍റെ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഒ​രു പ​രി​പാ​ടി​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലി​പി പബ്ലി​ക്കേ​ഷ​ന്‍​സാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ര്‍. ആ​ര്‍ജെ ജി​ബി​നാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ന്‍.

Tags : VIJAYAMANTHRANGAL RELEASED

Recent News

Corehub Up