കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ വി. വസീഫിന്റെ മാതാവ് വഹീദ ( 61) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11ഓടെ സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അക്കൗണ്ട്സ് ഓഫിസർ വി. വീരാൻകുട്ടിയാണ് ഭർത്താവ്.