Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaccant

അധ്യാപകപഠനത്തിന് ആളെ കിട്ടാനില്ല

പ​ത്ത​നം​തി​ട്ട: അ​ധ്യാ​പ​കജോ​ലി​യോ​ടു പു​തു​ത​ല​മു​റ​യ്ക്ക് വൈ​മു​ഖ്യം. അ​ധ്യാ​പ​ക പ​ഠ​ന​ത്തി​നാ​യു​ള്ള ഡി​എ​ൽ​എഡ്, ബി​എ​ഡ് കോ​ഴ്സു​ക​ളോ​ടു കു​ട്ടി​ക​ൾ​ക്ക് താ​ത്പ​ര്യം കു​റ​ഞ്ഞ​തോ​ടെ അ​ധ്യാ​പ​ക പ​ഠ​നകേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ.

സ്ഥി​രം ജോ​ലിസാ​ധ്യ​ത കു​റ​ഞ്ഞ​തും കോ​ഴ്സി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​പ്പി​ച്ച​തും ടെ​റ്റ് പ​രീ​ക്ഷ മ​റി​ക​ട​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളു​മാ​ണ് അ​ധ്യാ​പ​കപ​ഠ​ന​ത്തി​ൽനി​ന്നും കു​ട്ടി​ക​ളെ മാ​റ്റി​നി​ർ​ത്തു​ന്ന​തെ​ന്നു പ​റ​യു​ന്നു. പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച് യോ​ഗ്യ​ത നേ​ടി​യ​വ​ർ പു​റ​ത്തു ജോ​ലി​ക്കു​വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യു​മാ​ണ്.

മു​ന്പ് ഒ​രു​വ​ർ​ഷം മാ​ത്ര​മാ​യി​രു​ന്ന ടി​ടി​സി പ​ഠ​നം പ​രി​ഷ്ക​രി​ച്ചാ​ണ് ഡി​എ​ൽ​എഡ് കോ​ഴ്സാ​ക്കി​യ​ത്. ആ​ദ്യം എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ​വ​ർ​ക്ക് ടി​ടി​സി​യി​ൽ പ്ര​വേ​ശ​നം ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ടി​ത് 12ാം ക്ലാ​സാ​ക്കി. കോ​ഴ്സ് പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​കാ​ൻ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ടി​ടി​സി പ​ഠ​നം പ​രി​ഷ്ക​രി​ച്ച് ഡി​പ്ലോ​മ ഇ​ൻ എ​ലി​മെ​ന്‍റ​റി എ​ഡ്യു​ക്കേ​ഷ​ൻ എ​ന്ന പേ​രി​ൽ ര​ണ്ടു​വ​ർ​ഷ കോ​ഴ്സാ​ക്കി​യ​തോ​ടെ കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യം കു​റ​ഞ്ഞു. പി​ന്നാ​ലെ ഡി​എ​ൽ​എഡ് പാ​സാ​യ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ കെ ​ടെ​റ്റ് പാ​സാ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​മെ​ത്തി. ജോ​ലിസാ​ധ്യ​ത​യും മു​ന്പ​ത്തെ​പോ​ലെ ഇ​ല്ലാ​താ​യ​തോ​ടെ കു​ട്ടി​ക​ൾ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​രാ​കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ട്ടി.

എ​ന്നാ​ൽ കോ​ഴ്സ് ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പാ​ക​പ്പി​ഴ​ക​ളും ആ​ക​ർ​ഷ​ണീ​യ​ത കു​റ​ച്ച​താ​യി ടി​ടി​ഐ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. യാ​തൊ​രു ആ​സൂ​ത്ര​ണ​വു​മി​ല്ലാ​തെ​യാ​ണ് കോ​ഴ്സി​ന്‍റെ ക്ര​മീ​ക​ര​ണം.

പ്ല​സ്ടു ഫ​ലം വ​ന്നു​ക​ഴി​ഞ്ഞ് ബി​രു​ദ കോ​ഴ്സു​ക​ളി​ല​ട​ക്കം പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ ഡി​എ​ൽ​എഡ് പ​ഠ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കാ​റു​ള്ളൂ. സി​ല​ബ​സി​ൽ പ​രി​ഷ്ക​ര​ണം വ​ന്നി​ട്ടു നാ​ളു​ക​ളാ​യി. പാ​ഠ​പു​സ്ത​കം പ​ഴ​യ​തുത​ന്നെ തു​ട​രു​ക​യാ​ണ്. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷ​ക​ൾ, പ​രി​ശോ​ധ​ന​ക​ൾ, അ​ധ്യാ​പ​നം, ക​ലോ​ത്സ​വം തു​ട​ങ്ങി​യ​വ​യി​ൽ മു​ൻ​കൂ​ട്ടി സ​മ​യ​ക്ര​മ​മു​ണ്ടാ​കു​ന്നി​ല്ല. ഇ​തോ​ടെ കു​ട്ടി​ക​ളി​ൽ മാ​ന​സി​ക സ​മ്മ​ർ​ദ​വും ക​ടു​ത്ത​താ​യി.

ബി​രു​ദ പ​ഠ​ന​ത്തി​നു​ശേ​ഷ​മു​ള്ള ബി​എ​ഡ് കോ​ഴ്സും സ​മാ​ന​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ക​യാ​ണ്. കോ​ഴ്സി​സി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷം ആ​യി​രു​ന്ന​ത് ര​ണ്ടു​വ​ർ​ഷ​മാ​ക്കി​യ​തോ​ടെ ആ​ക​ർ​ഷ​ണീ​യ​ത കു​റ​ഞ്ഞു.

കോ​ഴ്സി​ലേ​ക്ക് ചേ​രാ​ൻ കു​ട്ടി​ക​ൾ മ​ടികാ​ട്ടി​യ​തോ​ടെ പ​ല വി​ഷ​യ​ങ്ങ​ളി​ലും പ​ഠി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തു കാ​ര​ണം സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​യി. പ​ല ബി​എ​ഡ് കോ​ള​ജു​ക​ളി​ലും നി​ല​വി​ൽ നാ​മ​മാ​ത്ര​മാ​യി യൂ​ണി​റ്റാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ കു​റ​വു കാ​ര​ണം ഓ​രോ വ​ർ​ഷ​വും അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തും കോ​ഴ്സു​ക​ൾ​ക്ക് വെ​ല്ലു​വി​ളി​യാ​ണ്.

സ്ഥി​ര​നി​യ​മ​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. നി​യ​മ​ന​ങ്ങ​ളി​ൽ അം​ഗീ​കാ​രം നേ​ടു​ന്ന​തി​ന​ട​ക്കം ബു​ദ്ധി​മു​ട്ടു​ക​ളു​മേ​റെ​യാ​ണ്. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ അ​ധ്യാ​പ​ക​രി​ൽ ന​ല്ലൊ​രു പ​ങ്കും ഇ​പ്പോ​ൾ താ​ത്കാ​ലി​ക വ്യ​വ​സ്ഥ​യി​ൽ പ്ര​തി​ദി​ന വേ​ത​നം ക​ണ​ക്കാ​ക്കി ജോ​ലി​യെ​ടു​ക്കു​ക​യാ​ണ്.

Latest News

Corehub Up