Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vadakke Kavala

Pathanamthitta

പു​ല്ലാ​ട് വ​ട​ക്കേ ക​വ​ല​യി​ലെ പൈ​പ്പ് പൊ​ട്ട​ലി​നു പ​രി​ഹാ​ര​മി​ല്ല

കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ൽ പു​ല്ലാ​ട് വ​ട​ക്കേ ക​വ​ല​യി​ലെ ആ​ന​മ​ല മാ​ര്‍​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​നു സ​മീ​പം ര​ണ്ടു​മാ​സ​ത്തോ​ള​മാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്നു. തു​ട​ര്‍​ച്ച​യാ​യി വെ​ള്ളം ഒ​ഴു​കി​പ്പോ​യി​ട്ടും ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ന​ട​ത്താ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കാ​ത്ത​തു മൂ​ലം ഗു​ണ​ഭോ​ക്താ​ക്ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

സ​മീ​പ​മു​ള്ള സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ലേ​ക്കും മാ​ര്‍​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലേ​ക്കും പോ​കു​ന്ന വ​ഴി മു​ഴു​വ​ന്‍ ചെ​ളി നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ജ​ല​വി​ഭ​വ​വ​കു​പ്പും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ലു​ള്ള ത​ര്‍​ക്ക​മാ​ണ് പൈ​പ്പ് ന​ന്നാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ​മാ​യി പ​റ​യു​ന്ന​ത്. വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന​തോ​ടെ സ​മീ​പ​ത്തു​ള്ള ഗ്രാ​മീ​ണ റോ​ഡി​ല്‍ മു​ഴു​വ​ന്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തു​വ​ഴി​യു​ള്ള കാ​ല്‍​ന​ട യാ​ത്ര​പോ​ലും അ​സാ​ധ്യ​മാ​യ സ്ഥി​തി​യി​ലാ​ണ്. റോ​ഡി​ലൂ​ടെ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു.

പൈ​പ്പ് പൊ​ട്ടി​യ​തു മൂ​ലം ജ​നം അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം നി​ര​വ​ധി ത​വ​ണ ജ​ല​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​ക​ളും ജ​ല​വി​ഭ​വ​വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ന്ന് വാ​ര്‍​ഡ് മെം​ബ​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ആ​ര്‍. ജ​യ പ​റ​ഞ്ഞു. ത​ക​ര്‍​ന്ന പൈ​പ്പ് ന​വീ​ക​ര​ണം ന​ട​ത്തി പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് ജ​ല​വി​ഭ​വ​വ​കു​പ്പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ഗ​ത്തെ പൈ​പ്പ് ന​വീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജ​ല​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍.
എ​ന്നാ​ല്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ ജ​ന​ങ്ങ​ളെ ബൂ​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​തി​ല്‍ നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. പ്ര​ശ്‌​ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up