Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VagamonSchool

Idukki

നാ​ഥ​നി​ല്ലാ​ക്ക​ള​രി​യാ​യി വാ​ഗ​മ​ൺ ഗ​വ. ഹൈ​സ്കൂ​ൾ

വാ​ഗ​മ​ൺ: വ​ർ​ഷ​ത്തി​ൽ എ​ട്ടു മാ​സ​ത്തോ​ളം മ​ഴ പെ​യ്യു​ന്ന വാ​ഗ​മ​ണിൽ, അ​ഞ്ഞൂ​റി​ല​ധി​കം തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ പ​ഠി​ക്കു​ന്ന ഗ​വ. ഹൈ​സ്കൂ​ൾ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ൽ. ഭ​ര​ണ​പ​ര​മാ​യ അ​നാ​സ്ഥ​യി​ലും ന​ട്ടം​തി​രി​യു​ക​യാ​ണ് ഈ ​വി​ദ്യാ​ല​യം. സ്കൂ​ളി​ൽ സ്ഥി​ര​മാ​യി ഹെ​ഡ്മാ​സ്റ്റ​ർ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ്കൂ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ പി​ടി​എ​യും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ആ​ഴ്ച​തോ​റും 1500 രൂ​പ മു​ട​ക്കി വെ​ള്ളം വി​ല​യ്ക്കു​വാ​ങ്ങു​ക​യാ​ണ്. സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. 200 അ​ടി​യോ​ളം താ​ഴ്ച​യി​ലു​ള്ള കി​ണ​റ്റി​ലെ മോ​ട്ടോ​ർ പു​റ​ത്തെ​ടു​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. കൂ​ടാ​തെ, സ്കൂ​ളി​നു​ണ്ടാ​യി​രു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള സ്രോ​ത​സി​ന്‍റെ പൈ​പ്പ്‌​ലൈ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​തും മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്.

അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന

കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം വി​വി​ധ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. വി​ഷ​യ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ഗ്രാ​മ​പ​ഞ്ചാ​യ​ത്തും തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

നാ​ഥ​നി​ല്ലാ​ത്ത അ​വ​സ്ഥ

പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട സ്കൂ​ളി​ലെ ഹെ​ഡ്മാ​സ്റ്റ​ർ​സ്ഥാ​നം ഒ​ഴി​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ സ്ഥ​ലം​മാ​റി​പ്പോ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​ത്. സെ​ൻ​സ​സ് ന​ട​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി എ​ച്ച്എം ലി​സ്റ്റി​ലു​ള്ള​വ​ർ ഡ്യൂ​ട്ടി​യി​ലാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ന്യാ​യീ​ക​ര​ണം. എ​ച്ച്എം സ്ഥാ​ന​ത്തേ​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ക്കാ​ൻ കെ-​ടെ​റ്റ് യോ​ഗ്യ​ത നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ലും ലി​സ്റ്റി​ലു​ള്ള​വ​രി​ൽ പ​ല​രും ഈ ​പ​രീ​ക്ഷ പാ​സാ​കാ​ത്ത​വ​രാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

നി​ല​വി​ൽ എ​ച്ച്എ​മ്മി​ന്‍റെ അ​ധി​ക ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ ക്ലാ​സെ​ടു​ക്കു​ന്ന​തി​നും സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്കും ഒ​പ്പം ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ളും​കൂ​ടി നി​ർ​വ​ഹി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. സ്കൂ​ളി​ലെ ഈ ​ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up