Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaikom Sub-district

Kottayam

വൈ​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു

ത​ല​യോ​ല​പ്പ​റ​മ്പ്: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ജി​വി​എ​ച്ച് എ​സ് എ​സി​ൽ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന വൈ​ക്കം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. 650 പോ​യി​ന്‍റോ​ടെ കു​ട​വ​ച്ചൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. 449 പോ​യി​ന്‍റോ​ടെ വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് വ​ല്ല​കം ര​ണ്ടാം സ്ഥാ​നം നേ​ടി.

യു​പി വി​ഭാ​ഗ​ത്തി​ൽ 80 പോ​യി​ന്‍റോ​ടെ വൈ​ക്കം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ജി​എ​ച്ച്എ​സ്എ​സ്ഫ​സ്റ്റ് ഓ​വ​റോ​ളും കു​ട​വെ​ച്ചൂ​ർ സെ​ൻ​റ് മൈ​ക്കി​ൾ​സ് 78 പോ​യി​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​പ​ള്ളി​യാ​ട് എ​സ്എ​ൻ യു​പി​എ​സാ​ണ് സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പ്.

എ​ൽ പി ​വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റോ​ടെ വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ് ഒ​ന്നാം സ്ഥാ​ന​വും 63 പോ​യി​ന്റോ​ടെ ചെ​മ്പ് സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ്, വ​ല്ല​കം സെ​ന്‍റ് മേ​രി​സ് എ​ച്ച്എ​സ്എ​സ്,ഏ​നാ​ദി എ​ൽ​പി​എ​സ്, കു​ട​വെ​ച്ചൂ​ർ മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ചെ​മ്മ​ന​ത്തു​ക​ര ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സും, ക​രി​പ്പാ​ടം കാ​രു​ണ്യ മാ​താ എ​ൽ​പി സ്കൂ​ളും സെ​ക്ക​ന്‍റ് റ​ണ്ണ​റ​പ്പാ​യി.

എ​ൽപി ​വി​ഭാ​ഗം അ​റ​ബി​ക് സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ 45 പോ​യി​ന്‍റോ​ടെ മി​ടാ​യി​ക്കു​ന്നം എ​ൽ​പി​എ​സും കെഎ​ച്ച്എം ​ എ​ൽപിഎ​സ് വ​രി​ക്കാം​കു​ന്നും ഫ​സ്റ്റ് ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. യു​പി വി​ഭാ​ഗം അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ 65 പോ​യി​ന്റു​മാ​യി ബ്ര​ഹ്മ​മം​ഗ​ലം വി​എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​ത്ത് നേ​ടി.​
കു​ലശേ​ഖ​ര​മം​ഗ​ലം​എ​ൻ​ഐ​എം യു​പി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
യു​പി വി​ഭാ​ഗം സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ 88 പോ​യി​ന്‍റുമാ​യി വൈ​ക്കം സെ​ന്‍റ് ലൂ​യി​സ് യു​പി​എ​സ് ഒ​ന്നാം സ്ഥാ​ന​വും തോ​ട്ട​കം സി​കെ എം ​യു പി ​എ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗം സം​സ്കൃ​ത ക​ലോ​ത്സ​വ​ത്തി​ൽ 90 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി വൈ​ക്കം തെ​ക്കേ​ന​ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.
സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ജ​യ​മ്മ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​ക്കം ഏ​ഇ​ഒ കെ.​സി.​ദീ​പ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി.​രാ​ജു, വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ത​യൂ​സ​ഫ്, ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ത​സു​ഭാ​ഷ്, വാ​ർ​ഡ് മെം​ബ​ർ നി​ഷാ​വി. നാ​യ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി.​ര​ഞ്ജി​ത്ത്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ജി​നി​സെ​ബാ​സ്റ്റ്യ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ.​പി. തി​ല​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up