വൈക്കം മുഹമ്മദ് ബഷീർ സ്മാരക ജിവിഎച്ച് എസ് എസിൽ നടന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോതസവത്തിൽ 650 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുടവച്ചൂർ സെന്റ് മൈക്കി
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ജിവിഎച്ച് എസ് എസിൽ നാല് ദിവസങ്ങളിലായി നടന്നുവന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. 650 പോയിന്റോടെ കുടവച്ചൂർ സെന്റ് മൈക്കിൾസ് എച്ച്എസ്എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 449 പോയിന്റോടെ വല്ലകം സെന്റ് മേരീസ് എച്ച്എസ്എസ് വല്ലകം രണ്ടാം സ്ഥാനം നേടി.
യുപി വിഭാഗത്തിൽ 80 പോയിന്റോടെ വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ജിഎച്ച്എസ്എസ്ഫസ്റ്റ് ഓവറോളും കുടവെച്ചൂർ സെൻറ് മൈക്കിൾസ് 78 പോയിന്റോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.പള്ളിയാട് എസ്എൻ യുപിഎസാണ് സെക്കന്റ് റണ്ണറപ്പ്.
എൽ പി വിഭാഗത്തിൽ 65 പോയിന്റോടെ വൈക്കം സെന്റ് ജോസഫ്സ് എൽപിഎസ് ഒന്നാം സ്ഥാനവും 63 പോയിന്റോടെ ചെമ്പ് സെന്റ് തോമസ് എൽപിഎസ്, വല്ലകം സെന്റ് മേരിസ് എച്ച്എസ്എസ്,ഏനാദി എൽപിഎസ്, കുടവെച്ചൂർ മൈക്കിൾസ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. ചെമ്മനത്തുകര ഗവൺമെന്റ് യുപിഎസും, കരിപ്പാടം കാരുണ്യ മാതാ എൽപി സ്കൂളും സെക്കന്റ് റണ്ണറപ്പായി.
എൽപി വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 45 പോയിന്റോടെ മിടായിക്കുന്നം എൽപിഎസും കെഎച്ച്എം എൽപിഎസ് വരിക്കാംകുന്നും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി. യുപി വിഭാഗം അറബിക് കലോത്സവത്തിൽ 65 പോയിന്റുമായി ബ്രഹ്മമംഗലം വിഎച്ച്എസ്എസ് ഒന്നാം സ്ഥാനത്ത് നേടി.
കുലശേഖരമംഗലംഎൻഐഎം യുപി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
യുപി വിഭാഗം സംസ്കൃത കലോത്സവത്തിൽ 88 പോയിന്റുമായി വൈക്കം സെന്റ് ലൂയിസ് യുപിഎസ് ഒന്നാം സ്ഥാനവും തോട്ടകം സികെ എം യു പി എസ് രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ 90 പോയിന്റുകൾ വീതം നേടി വൈക്കം തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും കുടവെച്ചൂർ സെന്റ് മൈക്കിൾസ് എച്ച്എസ്എസും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മബാബു ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം അധ്യക്ഷത വഹിച്ചു.
വൈക്കം ഏഇഒ കെ.സി.ദീപ സമ്മാനദാനം നിർവഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിതയൂസഫ്, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതസുഭാഷ്, വാർഡ് മെംബർ നിഷാവി. നായർ, ജനറൽ കൺവീനർ ജി.രഞ്ജിത്ത്, ജോയിന്റ് കൺവീനർ സജിനിസെബാസ്റ്റ്യൻ, പ്രോഗ്രാം കൺവീനർ എ.പി. തിലകൻ എന്നിവർ പ്രസംഗിച്ചു.
Tags : Vaikom Sub-district Nattuvishesham District News School Arts Festival