Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vajikatti

Kottayam

വ​ഴി​കാ​ട്ടി പ്ര​വ​ര്‍ത്ത​നം നി​ല​ച്ചി​ട്ടു വ​ര്‍ഷ​ങ്ങ​ള്‍

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡി​ലെ വ​ഴി​കാ​ട്ടി സൗ​ജ​ന്യ പ്ര​ഥ​മ​ശു​ശ്രൂ​ഷ കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​ട്ടു വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. നാ​ഷ​ണ​ല്‍ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​ന്ന ക്ഷേ​ത്ര​ത്തി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ സ​ബ് സെ​ന്‍റ​റാ​യാ​ണ് പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വ​ഴി​കാ​ട്ടി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

മൂ​ന്നു​വ​ര്‍​ഷ​ക്കാ​ലം ഈ ​സ്ഥാ​പ​നം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ക​ട്ട് ചെ​യ്ത​തും മൂ​ലം ഈ ​ചി​കി​ത്സാ കേ​ന്ദ്രം പൂ​ട്ടു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ള്‍ക്കു​ള്‍പ്പെ​ടെ പെ​ട്ടെ​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ ഫ​സ്റ്റ് എ​യ്ഡ് എ​ന്ന നി​ല​യി​ല്‍ ഈ ​ചി​കി​ത്സാ കേ​ന്ദ്രം ഉ​പ​കാ​ര​മാ​യി​രു​ന്നു. ബി​പി, പ്ര​മേ​ഹം, ബി​എം​എ, ഒ​ആ​ര്‍എ​സ് പാ​നീ​യം, നെ​ബു​ലൈ​സേ​ഷ​ന്‍, പാ​ര​സെ​റ്റാ​മോ​ള്‍ തു​ട​ങ്ങി​യ ഗു​ളി​ക​ക​ളു​ടെ വി​ത​ര​ണം, ക്ലോ​റി​നേ​ഷ​നു​വേ​ണ്ടി​യു​ള്ള ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ വി​ത​ര​ണം എ​ന്നി​വ ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്നു.

ഇ​വ​കൂ​ടാ​തെ ജീ​വി​ത​ശൈ​ലി രോ​ഗ നി​ര്‍ദേ​ശ​ങ്ങ​ള്‍, ജ​ന​നി സു​ര​ക്ഷ യോ​ജ​ന അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി, ഭൂ​മി​ക, ആ​രോ​ഗ്യ​കി​ര​ണം സം​ബ​ന്ധി​ച്ച പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​യും ഇ​വി​ടെ ല​ഭ്യ​മാ​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ ഈ ​കേ​ന്ദ്ര​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ സേ​വ​ന​വും ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​കേ​ന്ദ്ര​ത്തി​ന്‍റ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​പ്പോ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ഴി​കാ​ട്ടി പു​ന​രാ​രം​ഭി​ക്ക​ണം

ന​ഗ​ര​സ​ഭ നി​ര്‍മി​ച്ചു ന​ല്‍കി​യ കാ​ബി​നി​ലാ​ണ് ഈ ​കേ​ന്ദ്രം പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. കാ​ബി​ന് ആ​വ​ശ്യ​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​തും ജീ​വ​ന​ക്കാ​ര്‍ക്ക് കു​ടി​ക്കാ​ന്‍ വെ​ള്ള​വും പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും മൂ​ല​മാ​ണ് ഈ ​കേ​ന്ദ്രം നി​ര്‍ത്ത​ലാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന ല​ഭി​ക്കു​ന്ന​ത്.

ഈ ​കേ​ന്ദ്രം പു​ന​രാ​രം​ഭി​ക്കാ​ന്‍ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ച്ചാ​ല്‍ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ര്‍ക്കും ബ​സ് ജീ​വ​ന​ക്കാ​ര്‍ക്കും വ്യാ​പാ​രി​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​പ​കാ​ര​പ്പെ​ടും.

പ​രി​ഗ​ണി​ക്കും

പെ​രു​ന്ന ബ​സ് സ്റ്റാ​ന്‍ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വ​ഴി​കാ​ട്ടി ചി​കി​ത്സാ കേ​ന്ദ്രം പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും.

ജോ​മി ജോ​സ​ഫ്,മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍കു​ഞ്ഞു​മോ​ന്‍ പു​ളി​മൂ​ട്ടി​ല്‍,ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍.

Latest News

Corehub Up