പയ്യന്നൂര്‍: വളപട്ടണം സ്വദേശിയായ യുവാവിനെ പയ്യന്നൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളപട്ടണം ബോട്ടുജെട്ടിക്ക് സമീപം ബുഷ്റ ഹൗസില്‍ ഹിഷാമിനെയാണ് (28) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് പയ്യന്നൂര്‍ കൊറ്റിയിലെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.