കോട്ടയം: ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐഡിയും ബയോമെട്രിക് സംവിധാനവും നിർബന്ധമാക്കുമെന്ന കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇന്ത്യയിൽ അലയടിക്കുന്ന സമരങ്ങൾക്ക് സാധൂകരണമായെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി.
ജനങ്ങൾക്കുള്ള ക്ഷേമപദ്ധതികളും സർക്കാരിന്റെ ആനുകൂല്യങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രധാന മാർഗം എന്ന നിലയിലാണ് ആധാർ പരിഷ്കരണം മോദി അധികാരത്തിൽ എത്തിയതിനുശേഷം നടത്തിയത്.
എസ്ഐആർ സംബന്ധിച്ച തെരഞ്ഞെടുപ്പു കമ്മിഷന്റെ എല്ലാ ചെയ്തികളെയും വെള്ള പൂശാനുള്ള വിലകുറഞ്ഞ സമീപനമാണ് ആധാറിനെ തള്ളിപ്പറയുന്നതിലൂടെ കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇതുകൊണ്ടൊന്നും രാജ്യത്ത് അലയടിക്കുന്ന പ്രക്ഷോഭങ്ങളെ തളർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.