കൊച്ചി: മരിയൻ തീർഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പെന്തക്കുസ്ത തിരുനാളിന് ഇന്നലെ ബിഷപ് ഡോ. പീറ്റർ പറപ്പിള്ളി കൊടിയേറ്റി. ദിവ്യബലിയിൽ അദ്ദേഹം മുഖ്യകാർമികനായി. ഫാ. സിജൻ മണുവേലിപറമ്പിൽ സന്ദേശം നൽകി.
വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങളിൽ ഫാ.എബിജിൻ അറക്കൽ, ഫാ. സെൽവൻ ലാസർ, ഫാ.പോൾസൺ സിമേന്തി, മോൺ. മാത്യു ഇലഞ്ഞിമറ്റം എന്നിവർ മുഖ്യകാർമികരാകും. സമാപന ദിനമായ 24ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികനാകും.