x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ല്ലാ​ര്‍​പാ​ടം ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് തു​ട​ക്ക​മാ​യി


Published: September 7, 2026 07:05 AM IST | Updated: September 7, 2026 07:05 AM IST

ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്

കൊ​ച്ചി. ശ​തോ​ത്ത​ര ജൂ​ബി​ലി നി​റ​വി​ലാ​യി​രി​ക്കു​ന്ന വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യു​ടെ 14-ാമ​ത് അ​ഭി​ഷേ​കാ​ഗ്‌​നി ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന് തു​ട​ക്ക​മാ​യി. ദേ​ശീ​യ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ലെ പ്ര​ത്യേ​ക പ​ന്ത​ലി​ല്‍ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ാൾ മോ​ണ്‍. മാ​ത്യു ഇ​ല​ഞ്ഞി​മ​റ്റം ക​ണ്‍​വ​ന്‍​ഷ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, ഫാ. ​സാം​സ​ണ്‍ ക്രി​സ്റ്റി, ഫാ. ​ജി​ക്‌​സ​ന്‍ ജോ​ണി, ഫാ.​അ​മ​ല്‍ ആ​ന്‍റ​ണി, ഫാ.​ആ​ഗ്‌​ന​ല്‍ ജോ​ര്‍​ജ്, ഫാ. ​ഷൈ​ന്‍ ജോ​സ് ചി​ല​ങ്ങ​ര, ഫാ. ​ആ​ന്‍റ​ണ്‍ ഒ​ളി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ് റീ​ഗ​ണ്‍ എ​ന്നി​വ​ര്‍ തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി. ദി​വ​സ​വും വൈ​കുന്നേരം നാ​ല് മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെയാണ് കൺവൻഷൻ.

എ​ല്ലാ ദി​വ​സ​വും ദി​വ്യ​ബ​ലി, ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന​ഗു​രു ഫാ. ​സേ​വ്യ​ര്‍ ഖാ​ന്‍ വ​ട്ടാ​യി​യി​ല്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ക​ണ്‍​വ​ന്‍​ഷ​ന് ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സൗ​ജ​ന്യ​വാ​ഹ​ന സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ല്‍​ക​ണ്‍​വ​ന്‍​ഷ​ൻ പരിപാടികൾക്ക് വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ.​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത്, അ​തി​രൂ​പ​ത ക​മ്മീ​ഷ​ന്‍ ഫോ​ര്‍ പ്രൊ​ക്ല​മേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി ഷൈ​ന്‍ കാ​ട്ടു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്കി​വ​രു​ന്നു.

Tags : nattu vishesham Vallarpadam Bible Convention

Recent News

Corehub Up