Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Valley

മണിപ്പുർ താഴ്‌വര അതീവ ജാഗ്രതയിൽ

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ ജീ​വ​ന​പ​ഹ​രി​ച്ച ബോം​ബ് സ്ഫോ​ട​ന​ത്തെ​ത്തു​ട​ർ​ന്ന് താ​ഴ്‌​വ​ര​യി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ൽ‌ അ​തീ​വ​ജാ​ഗ്ര​ത തു​ട​രു​ന്നു. ബു​ധ​നാ​ഴ്ച അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ക​ലാ​പ​ഭീ​തി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

മേ​ഖ​ല​യി​ൽ ക​ർ​ഫ്യു തു​ട​രു​ക​യാ​ണ്. ക​ന​ത്ത പോ​ലീ​സ് സ​ന്നാ​ഹം ഉ​ണ്ടെ​ങ്കി​ലും ഇം​ഫാ​ൽ ഈ​സ്റ്റ്, വെ​സ്റ്റ് ജി​ല്ല​ക​ളി​ലെ വി​വി​ധ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും സു​ര​ക്ഷാ​ ഭ​ട​ന്മാ​രും ഏ​റ്റു​മു​ട്ടി. ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ സു​ര​ക്ഷാ​സേ​ന പി​രി​ച്ചു​വി​ട്ട​ത്.

ഇം​ഫാ​ൽ ഈ​സ്റ്റി​ലെ ഖു​രാ​യ് ലാം​ലോം​ഗി​ലും വാം​ഗ്‌​യി​ലും ഇം​ഫാ​ൽ വെ​സ്റ്റി​ലെ ഉ​റി​പോ​കി​ലും ക്വാ​കി​തേ​ലി​ലും ട​യ​റു​ക​ൾ ക​ത്തി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. അ​തേ​സ​മ​യം, അ​ഞ്ചു ജി​ല്ല​ക​ളി​ൽ നി​ല​നി​ന്നി​രു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് വി​ല​ക്ക് ഭാ​ഗീ​ക​മാ​യി പി​ൻ​വ​ലി​ച്ചു. ബ്രോ​ഡ്ബാ​ൻ​ഡ് സ​ർ​വീ​സ് അ​നു​വ​ദി​ക്കു​മെ​ങ്കി​ലും മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ത​ട​യും.

ചൊവ്വാ​ഴ്ച ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​യി നാ​ലു​പേ​രാ​ണ് സം​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബി​ഷ്ണു​പു​ർ ജി​ല്ല​യി​ൽ വീ​ടി​നു നേ​രേ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്ഥ​ല​ത്തെ സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​ലേ​ക്ക് ജ​ന​ക്കൂ​ട്ടം ഇ​ര​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ടി​വ​യ്പി​ലാ​ണു ര​ണ്ടു ഗ്രാ​മ​വാ​സി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ താ​ഴ്‌​വ​ര​യി​ൽ ക​ലാ​പം വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

ക്ര​മ​സ​മാ​ധാ​ന നി​ല വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു.

Latest News

Corehub Up