മുംബൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ ടീം എന്ന നേട്ടം വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്.
312 മില്യണ്‍ ഡോളറാണ് (ഏകദേശം 2989 കോടി രൂപ) ആര്‍സിബിയുടെ മൂല്യം. ഐപിഎല്‍ ചരിത്രത്തില്‍ മൂല്യത്തില്‍ 300 മില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ ഫ്രാഞ്ചൈസിയാണ് ആര്‍സിബി.
264 മില്യണ്‍ ഡോളര്‍ (2529 കോടി രൂപ) മൂല്യമുള്ള മുംബൈ ഇന്ത്യന്‍സാണ് ആര്‍സിബിക്കു പിന്നില്‍ രണ്ടാമത്. കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 245 മില്യണ്‍ ഡോളര്‍ (2347 കോടി രൂപ) മൂല്യവുമായി മൂന്നാമതുണ്ട്. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് (244 മില്യണ്‍ ഡോളര്‍, ഏകദേശം 2337 കോടി രൂപ) നാലാം സ്ഥാനത്ത്.
ഐപിഎല്‍ ബ്രാന്‍ഡ് മൂല്യത്തിലും കുത്തനെ വളര്‍ച്ച ഉണ്ടായി. 20.6 ബില്യണ്‍ ഡോളറാണ് (ഏകദേശം 1.97 ലക്ഷം കോടി രൂപ) ഐപിഎല്ലിന്റെ മൂല്യം.