x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ര്‍​സി​ബി മൂ​ല്യ​മേ​റി​യ ഐ​പി​എ​ല്‍ ടീം

വെബ്ഡെസ്ക്
Published: July 30, 2026 12:26 AM IST | Updated: July 30, 2026 12:26 AM IST

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ടീം ​എ​ന്ന നേ​ട്ടം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്.

312 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 2989 കോ​ടി രൂ​പ) ആ​ര്‍​സി​ബി​യു​ടെ മൂ​ല്യം. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ മൂ​ല്യ​ത്തി​ല്‍ 300 മി​ല്യ​ണ്‍ ഡോ​ള​ര്‍ ക​ട​ക്കു​ന്ന ആ​ദ്യ ഫ്രാ​ഞ്ചൈ​സി​യാ​ണ് ആ​ര്‍​സി​ബി.

264 മി​ല്യ​ണ്‍ ഡോ​ള​ര്‍ (2529 കോ​ടി രൂ​പ) മൂ​ല്യ​മു​ള്ള മും​ബൈ ഇ​ന്ത്യ​ന്‍​സാ​ണ് ആ​ര്‍​സി​ബി​ക്കു പി​ന്നി​ല്‍ ര​ണ്ടാ​മ​ത്. കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് 245 മി​ല്യ​ണ്‍ ഡോ​ള​ര്‍ (2347 കോ​ടി രൂ​പ) മൂ​ല്യ​വു​മാ​യി മൂ​ന്നാ​മ​തു​ണ്ട്. എം.​എ​സ്. ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സാ​ണ് (244 മി​ല്യ​ണ്‍ ഡോ​ള​ര്‍, ഏ​ക​ദേ​ശം 2337 കോ​ടി രൂ​പ) നാ​ലാം സ്ഥാ​ന​ത്ത്.

ഐ​പി​എ​ല്‍ ബ്രാ​ന്‍​ഡ് മൂ​ല്യ​ത്തി​ലും കു​ത്ത​നെ വ​ള​ര്‍​ച്ച ഉ​ണ്ടാ​യി. 20.6 ബി​ല്യ​ണ്‍ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 1.97 ല​ക്ഷം കോ​ടി രൂ​പ) ഐ​പി​എ​ല്ലി​ന്‍റെ മൂ​ല്യം.

Tags : RCB IPLTeam Valuable Cricket Sports

Recent News

Corehub Up