Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Van Carrying

Thrissur

വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ വാ​ൻ ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു

24 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു

ചാ​ല​ക്കു​ടി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യി​രു​ന്ന സ്വ​കാ​ര്യ വാൻ പോ​ട്ട വാ​ഴ​ക്കു​ന്ന് താ​ണി​പ്പാ​റ മെ​യി​ൻ ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞ് 24 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ആ​രു​ടെ​യും പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ വൈ​കി​ട്ട് 4.15 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വാനിൽ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. സാ​ധാ​ര​ണ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കാ​ത്ത വീ​തി​കു​റ​ഞ്ഞ ക​നാ​ൽ ബ​ണ്ടി​ലൂ​ടെ​യാ​ണ് വാൻ ഓ​ടി​ച്ച​ത്. ഇ​ന്ന​ലെ പു​തി​യ ഡ്രൈ​വ​റാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും വാ​ഹ​നം ഇ​തു​വ​ഴി എ​ടു​ക്കാ​റി​ല്ലെ​ന്നും പ​റ​യു​ന്നു. 10 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള മെ​യി​ൻ ക​നാ​ലി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്.

ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ പോ​ട്ട പ​ള്ളൂ​പ​റ​മ്പി​ല്‍ പി.​വി. ഷി​ഖ(11), പ​ള്ളൂ​പ​റ​മ്പി​ല്‍ ശി​വാ​നി(9), പോ​ട്ട പൊ​റു​ത്തൂ​ക്കാ​ര​ന്‍ നി​ധി ജെ​യിം​സ്, ഞാ​റേ​ക്കാ​ട​ന്‍ കെ​വി​ന്‍ ഷി​നോ​ജ്(13), കൊ​ല്ലെ​ന്‍​തേ​രി എ​യ്ഡ​ന്‍ (4), അ​ധ്യാ​പി​ക നി​ധി​മോ​ള്‍ (45) എ​ന്നി​വ​രെ ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലും, നി​രു​പ​മ സ​ന്തോ​ഷ് (11), ആ​വ​ന്തി​ക (10), അ​നാ​മി​ക (13), ആ​ദം (13), സ​യാ എ​ലി​സ​ബ​ത്ത് (4), സി​യാ​ന്‍ (4), ലാ​റീ​സ് (14), ജു​ലീ​ന (13), അ​ലി​ന്‍ റോ​സ് (14), അ​യ​ന (7), ജാ​സ്മി​ന്‍ (5), സോ​ന (14), അ​ബേ​ബ (8), അ​ബി​ഗെ​യി​ല്‍ (5), ആ​ന്‍റ​ണി(14), അ​ന​ക്‌​സ് (13), ഷാ​രോ​ണ്‍ (9), ജോ​യ​ല്‍(13), എ​യ്‌​സ​ന്‍ എ​ന്നി​വ​രെ പോ​ട്ട ധ​ന്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. കൈ​വി​ര​ലി​നു പ​രി​ക്കേ​റ്റ താ​ണി​പ്പാ​റ മ​ണ്ട​ത്ത​റ ന​യ​ന(10), സ​ഹോ​ദ​രി അ​ന​ന്യ(9) എ​ന്നി​വ​ർ തൃ​ശൂ​ര്‍ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ പ​രി​സ​ര​വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യാ​ണ് വാ​നി​ന​ക​ത്ത് കു​ടു​ങ്ങി​ക്കി​ട​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ച​ത്. ആ​ളൂ​ർ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു തു​ട​ങ്ങി​യ​വ​രും എ​ത്തി​യി​രു​ന്നു.

Latest News

Corehub Up