കണ്ണൂർ നാലുവയലിൽ സ്കൂൾ വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടികളെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ. -ദ
കണ്ണൂർ: കണ്ണൂർ സിറ്റിയിൽ സ്കൂൾ കുട്ടികളുമായി പോകുകയായിരുന്നു വാൻ മറിഞ്ഞ് 11 കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല. ആനയിടുക്ക് മദ്രസ് സിറാജുൽ ഉലൂം യുപി സ്കൂൾ കുട്ടികളുമായി പോകുകയായിരുന്ന വാനാണ് മറിഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ഓടെ കൊടപ്പറന്പ് പൊന്നങ്കണ്ടിയിലായിരുന്നു അപകടം. വാഹനം പിന്നോട്ടെടുക്കുന്നതിനിടെ സ്ലാബിൽ തട്ടി മറിയുകയായിരുന്നു.
അപകടത്തിൽപെട്ട വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. നടുവിന് പരിക്കേറ്റ മുഹമ്മദ് ജലാലിനെ (10) എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഹാറൂൺ റഷീദ്, (11), തൂബ ബിൻസത് നഹാൻ (ഏഴ്), ഷീസ് ബിൻ ശുഹൈദ്( ഏഴ്), എ.പി. കെൻസ(എട്ട്), ഫാത്തിമ ഫർഹ(ഏഴ്), അമൻ ബാഫഖി (10), ഹയറ മറിയം(ഏഴ്), ഐസാൻ ഐബക്( ആറ്), എ.പി .യാസിൻ( 12), തലയ്ക്കു പരിക്കേറ്റ വാൻഡ്രൈവർ എം.ഇ.ഹാരിസ്(65) എന്നിവർ ജില്ലാ ആശുപത്രിയിലും ചികിത്സതേടി. അപകട വിവരമറിഞ്ഞ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ പി. ഇന്ദിര, സിറ്റി ഇൻസ്പെക്ടർ വി.കെ. ഷിജു, എസ്ഐ കെ.കെ. തുളസി എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.
Tags : Van carrying nattuvishesham local news