Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vanamahotsav

Idukki

ദേ​ശീ​യോ​ദ്യാ​ന​ത്തി​ല്‍ വ​ന​മ​ഹോ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും

മൂ​ന്നാ​ര്‍: ദേ​ശീ​യ വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നാ​ര്‍ പാ​മ്പാ​ടും ഷോ​ല ദേ​ശീ​യോ​ധ്യാ​ന​ത്തി​ല്‍ ഒ​ന്നു മു​ത​ൽ ന​ട​ത്തി​വ​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഇ​ന്ന് സ​മാ​പി​ക്കും. കു​റി​ഞ്ഞി ഹ​ട്ടി​ലെ അ​ധി​നി​വേ​ശ സ​സ്യ​ങ്ങ​ളു​ടെ നി​ര്‍​മാ​ര്‍​ജ​നം, ചെ​ക്ക് ഡാം ​നി​ര്‍​മാ​ര്‍​ജ​നം, പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം, പ്ലാ​സ്റ്റി​ക് വി​മു​ക്ത പ​ദ്ധ​തി തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തി​യ​ത്.


ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ ടോ​പ്പ്‌​സ്റ്റേ​ഷ​ന്‍ ചെ​ക്ക് പോ​സ്റ്റി​ല്‍ സ​ഞ്ചാ​രി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ക​ട​വ​രി കു​റി​ഞ്ഞി ഹ​ട്ട് ഭാ​ഗ​ത്തും ത​മ്പു​രാ​ര്‍​ചോ​ല ഭാ​ഗ​ത്തും ക​ട​വ​രി​യി​ലും ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ്ര​ഷ് വു​ഡ്കൊ​ണ്ട് ചെ​ക്ക്ഡാം നി​ര്‍​മി​ച്ചു.

ഉ​ദ്യാ​ന​ത്തോ​ടു ചേ​ര്‍​ന്നു​ള്ള കൂ​ട​ല്ലാ​ര്‍​കു​ടി, അ​ടു​വി​ള​ത്താ​ന്‍ എ​ന്നീ ഉ​ന്ന​തി​ക​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. അ​സി. വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ കെ.​കെ. അ​ന​ന്ത​പ്ത​മ​നാ​ഭ​ന്‍, ഡെ​പ്യൂ​ട്ടി റെ​യി​ഞ്ച് ഓ​ഫീ​സ​ര്‍ വി.​കെ. ഷാ​ജി, സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷാ​ജ് റാ​യ്, വി.​എം. സു​ഗു​ണ​ന്‍, ജോ​ബി​മോ​ന്‍, സു​മേ​ഷ് എ​സ്. നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Latest News

Corehub Up