ദേശീയോദ്യാനത്തിലെ അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യുന്ന ഉദ്യോഗസ്ഥര്‍.
മൂന്നാര്‍: ദേശീയ വനമഹോത്സവത്തിന്റെ ഭാഗമായി മൂന്നാര്‍ പാമ്പാടും ഷോല ദേശീയോധ്യാനത്തില്‍ ഒന്നു മുതൽ നടത്തിവന്ന ആഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും. കുറിഞ്ഞി ഹട്ടിലെ അധിനിവേശ സസ്യങ്ങളുടെ നിര്‍മാര്‍ജനം, ചെക്ക് ഡാം നിര്‍മാര്‍ജനം, പരിസ്ഥിതി ബോധവത്കരണം, പ്ലാസ്റ്റിക് വിമുക്ത പദ്ധതി തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പരിപാടികളാണ് നടത്തിയത്.
ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടമായ ടോപ്പ്സ്റ്റേഷന് ചെക്ക് പോസ്റ്റില്‍ സഞ്ചാരികള്‍ക്കായി പ്രത്യേക ബോധവത്കരണം നടത്തി. കടവരി കുറിഞ്ഞി ഹട്ട് ഭാഗത്തും തമ്പുരാര്ചോല ഭാഗത്തും കടവരിയിലും ജീവനക്കാരുടെ നേതൃത്വത്തില്‍ ബ്രഷ് വുഡ്കൊണ്ട് ചെക്ക്ഡാം നിര്‍മിച്ചു.
ഉദ്യാനത്തോടു ചേര്‍ന്നുള്ള കൂടല്ലാര്‍കുടി, അടുവിളത്താന് എന്നീ ഉന്നതികളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അസി. വൈല്‍ഡ് ലൈഫ് വാര്ഡന് കെ.കെ. അനന്തപ്തമനാഭന്, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ വി.കെ. ഷാജി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ഷാജ് റായ്, വി.എം. സുഗുണന്, ജോബിമോന്, സുമേഷ് എസ്. നായര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.