Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vanchippattu

Alappuzha

വ​ഞ്ചി​പ്പാട്ടിന് ര​ജി​സ്റ്റ​ർ ചെ​യ്യാം

ആ​ല​പ്പു​ഴ: നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​ക്ക് മു​ന്നോ​ടി​യാ​യി ഓ​ഗ​സ്റ്റ് 19നു ​ന​ടക്കു​ന്ന വ​ഞ്ചി​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ളവർക്ക് നാളെ മു​ത​ൽ 15 വ​രെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി വി​ഭാ​ഗ​ത്തി​ൽ ജൂ​ണി​യ​ർ, സീ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി കു​ട്ട​നാ​ട് ശൈ​ലി​യി​ലും ​പു​രു​ഷ-​സ്ത്രീ വി​ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ട​നാ​ട് ശൈ​ലി, വെ​ച്ച്പാ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ലും ​ആ​റ​ൻ​മു​ള ശൈ​ലി​യി​ൽ പു​രു​ഷ​ൻ​മാ​ർ​ക്കും മാ​ത്ര​മാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പേര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സ​മ​യ​ത്ത് ടീം ​അം​ഗ​ങ്ങ​ളു​ടെ മു​ഴു​വ​ൻ പേ​രും ​ഫോ​ട്ടോ​യും ​ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ക്യാ​പ്റ്റ​ന്‍റെ മേ​ൽ​വി​ലാ​സ​വും ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ പ​ക​ർ​പ്പും ഫോ​ൺ ന​മ്പ​റും നൽകണം.

വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ർ പ​ഠി​ക്കു​ന്ന സ്കൂ​ൾ, കോ​ള​ജി​ലെ സാ​ക്ഷ്യ പ​ത്രം ഹാ​ജ​രാ​ക്കണം. ആ​ല​പ്പു​ഴ ബോ​ട്ടുജെ​ട്ടി​ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​ന​ക്‌​സി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​റി​ഗേ​ഷ​ൻ ഡി​വി​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ പേര് രജിസ്റ്റർ ചെ​യ്യാം.

ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ന് 50 രൂ​പ, സ്ത്രീ​ക​ൾ 200 ​രൂ​പ, പു​രു​ഷ​ൻ​മാ​ർ 250 ​രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ഫോ​ൺ.0477-2252212.

Latest News

Corehub Up