പ്രതീകാത്മക ചിത്രം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായി ഓഗസ്റ്റ് 19നു നടക്കുന്ന വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് നാളെ മുതൽ 15 വരെ പേര് രജിസ്റ്റർ ചെയ്യാം. വിദ്യാർഥി, വിദ്യാർഥിനി വിഭാഗത്തിൽ ജൂണിയർ, സീണിയർ വിഭാഗങ്ങളിലായി കുട്ടനാട് ശൈലിയിലും പുരുഷ-സ്ത്രീ വിഭാഗങ്ങളിൽ കുട്ടനാട് ശൈലി, വെച്ച്പാട്ട് എന്നീ ഇനങ്ങളിലും ആറൻമുള ശൈലിയിൽ പുരുഷൻമാർക്കും മാത്രമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
പേര് രജിസ്റ്റർ ചെയ്യുന്ന സമയത്ത് ടീം അംഗങ്ങളുടെ മുഴുവൻ പേരും ഫോട്ടോയും ആധാർ കാർഡിന്റെ പകർപ്പും ക്യാപ്റ്റന്റെ മേൽവിലാസവും ബാങ്ക് പാസ് ബുക്കിന്റെ പകർപ്പും ഫോൺ നമ്പറും നൽകണം.
വിദ്യാർഥികൾ അവർ പഠിക്കുന്ന സ്കൂൾ, കോളജിലെ സാക്ഷ്യ പത്രം ഹാജരാക്കണം. ആലപ്പുഴ ബോട്ടുജെട്ടിക്ക് എതിർവശത്തുള്ള മിനി സിവിൽ സ്റ്റേഷൻ അനക്സിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്യാം.
ജൂണിയർ, സീനിയർ വിഭാഗത്തിന് 50 രൂപ, സ്ത്രീകൾ 200 രൂപ, പുരുഷൻമാർ 250 രൂപ എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ.0477-2252212.