Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vaneemani Award

Thiruvananthapuram

വാ​ണീ​മ​ണി പു​ര​സ്കാ​രം അ​ക്ഷ​ര ദേ​വ​ത​യു​ടെ അ​നു​ഗ്ര​ഹം: ശ്രീ​കു​മാ​ര​ൻ ത​മ്പി

തി​രുവനന്തപുരം: മ​ന​സി​ൽ ഉ​ണ​രൂ ഉ​ഷ സ​ന്ധ്യ​യാ​യി മാ​യാ​മോ​ഹി​നി സ​ര​സ്വ​തി.., സ്വ​ർ​ഗ്ഗ​ന​ന്ദി​നി.. ആ​കാ​ശ​രൂ​പി​ണി.. എ​ന്നീ ഗാ​ന​ങ്ങ​ൾ എ​ഴു​തി​യ​തി​നു സ​ര​സ്വ​തിദേ​വി ന​ൽ​കി​യ പു​ര​സ്കാ​ര​മാ​ണു വാ​ണീ​മ​ണി പു​ര​സ്കാ​രമെന്നു ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി. പൂ​ജ​പ്പു​ര ശ്രീ ​സ​ര​സ്വ​തി ദേ​വി ക്ഷേ​ത്ര ജ​ന​കീ​യ സ​മി​തി​യു​ടെ മൂ​ന്നാ​മ​ത്തെ വാ​ണീ​മ​ണി പു​ര​സ്കാ​രം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൂ​ജ​പ്പു​ര ശ്രീ ​സ​ര​സ്വ​തി ദേ​വി ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം. കു​ട്ടി​ക്കാ​ലം മു​ത​ൽ ഞാ​ൻ അ​ക്ഷ​ര ദേ​വ​ത​യു​ടെ ഭ​ക്ത​നാ​ണ്. അ​ക്ഷ​രം എ​ന്നാ​ൽ ക്ഷ​രം അ​ഥ​വാ നാ​ശ​മി​ല്ലാ​ത്ത​താ​ണ്. ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞു. അ​ക്ഷ​ര​വും നാ​ദ​വും നി​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി​നി​മ​യ്ക്കുവേ​ണ്ടി പാ​ട്ടെ​ഴു​തി തു​ട​ങ്ങി​യ​തി​ന്‍റെ ഷ​ഷ്ടി​പൂ​ർ​ത്തി വ​ർ​ഷ​മാ​ണി​ത്. ദീ​ർ​ഘ​കാ​ല​ത്തെ ഗാ​ന​ര​ച​ന​യു​ടെ പേ​രി​ൽ ഇ​പ്പോ​ൾ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ത്ര​യും കാ​ലം ജീ​വി​ച്ചി​രു​ന്ന​ത് കൊ​ണ്ടാ​ണു പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. സ​ര​സ്വ​തി ദേ​വി​യു​ടെ അ​നു​ഗ്ര​ഹ​മാ​ണ് അ​തെ​ന്നും ശ്രീ​കു​മാ​ര​ൻ ത​മ്പി വ്യക്തമാക്കി.

മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വാ​ണീ​മ​ണി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക്ഷേ​ത്ര ജ​ന​കീ​യ സ​മി​തി പ്ര​സി​ഡ​ന്‍റ് കെ. ​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ശ​ക്ത​ൻ എം​എ​ൽഎ ​മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. കോർപറേഷൻ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.എ​സ്. ശ​ബ​രി​നാ​ഥ​ൻ, ടി. ​രാ​ജ​ല​ക്ഷ്മി, കെ. ​ഗോ​പ​കു​മാ​ർ, ആ​ർ.പി.​ ശി​വ​ജി തു​ട​ങ്ങി​യ​വ​ർ ആ​ശം​സകളർ പ്പിച്ചു. ക്ഷേ​ത്ര ജ​ന​കീ​യ സ​മി​തി സെ​ക്ര​ട്ട​റി പി. ​ഗോ​പ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ട്ര​ഷ​റ​ർ ടി.​എ​സ്. വി​ജ​യ​കു​മാ​ർ നന്ദി പ​റ​ഞ്ഞു. ശ്രീ ​സ്വാ​തി തി​രു​നാ​ൾ സ​ര​സ്വ​തി മ​ണ്ഡ​പ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ന​വ​രാ​ത്രി സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ശ്രീ​കു​മാ​ര​ൻ ത​മ്പി നി​ർ​വ​ഹി​ച്ചു.

കെ. ​ക​രു​ണാ​ക​ര​ൻ ന​ൽ​കി​യ ആ​ദ​ര​വ് വീ​ണ്ടും ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് ന​ൽ​കു​ന്ന​ത് സു​കൃ​തം: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രുവനന്തപുരം: "എന്‍റെ അ​ച്ഛ​ൻ കെ. ​ക​രു​ണാ​ക​ര​നാ​ണ് 1971 ൽ ​മി​ക​ച്ച ഗാ​ന​ര​ച​യി​താ​വാ​യി ശ്രീ​കു​മാ​ര​ൻ ത​മ്പി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. അ​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥിയാ​യി​രു​ന്നു ഞാ​ൻ. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യാ​യി​രു​ന്ന അ​ച്ഛ​ൻ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ദ​രി​ച്ച ശ്രീ​കു​മാ​ര​ൻ ത​മ്പി​യെ മ​ന്ത്രി എ​ന്ന നി​ല​യി​ൽ വീ​ണ്ടും ആ​ദ​രി​ക്കാ​ൻ സാ​ധി​ച്ച​ത് ഒ​രു ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു...' മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍റേതാ​ണ് ഈ ​വാ​ക്കു​ക​ൾ. പൂ​ജ​പ്പു​ര ശ്രീ ​സ​ര​സ്വ​തി ദേ​വി ക്ഷേ​ത്ര ജ​ന​കീ​യ സ​മി​തി​യു​ടെ വാ​ണീ​മ​ണി പു​ര​സ്കാ​രം ശ്രീ​കു​മാ​ര​ൻ ത​മ്പിക്കു ​സ​മ്മാ​നി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

1971 ലാ​ണ് ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് ആ​ദ്യ​മാ​യി മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്ത് സാം​സ്കാ​രി​ക വ​കു​പ്പ് നി​ല​വി​ൽ വ​ന്നി​രു​ന്നി​ല്ല. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ക​രു​ണാ​ക​ര​ൻ ത​ന്നെ​യാ​ണ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യും നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്.

സി​നി​മ​യും മാ​ധ്യ​മ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പി​ലെ മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​ച്ഛ​ന്‍റെ ആ​ദ്യ​ത്തെ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ആ​യി​രു​ന്നു അ​ത്. എ​റ​ണാ​കു​ള​ത്തു വ​ച്ചാ​യി​രു​ന്നു അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ ച​ട​ങ്ങെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ആ​ത്മീ​യ​ത​യ്ക്കൊ​പ്പം നാ​ട്ടു​കാ​ർ​ക്കും ദേ​ശ​ക്കാ​ർ​ക്കും സ​ഹാ​യ​വും സാ​ന്ത്വ​ന​വും ന​ൽ​കു​ന്ന ക്ഷേ​ത്ര ജ​ന​കീ​യ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up