Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Varghese Joy

Europe

അ​യ​ർ​ല​ൻ​ഡി​ൽ ഐ​എ​ൻ​എം​ഒ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ: വ​ർ​ഗീ​സ് ജോ​യി​യും ത്രേ​സ്യ ദേ​വ​സി​യും വി​ജ​യി​ച്ചു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ഐ​റീ​ഷ് നേ​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​വ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​എ​ൻ​എം​ഒ) നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലേ​ക്ക് ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​ക​ളാ​യ വ​ർ​ഗീ​സ് ജോ​യി​യും ത്രേ​സ്യ ദേ​വ​സി​യും വി​ജ​യി​ച്ചു.

മൈ​ഗ്ര​ൻ​ഡ് ന​ഴ്സ​സ് അ​യ​ർ​ല​ൻഡിന്‍റെ പി​ന്തു​ണ​യോ​ടെ മാ​നേ​ജ്മെന്‍റ് കാ​റ്റ​ഗ​റി​യി​ലേ​ക്കാ​ണ് ഇ​രു​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി വ​ർ​ഗീ​സ് ജോ​യി​യും ത്രേ​സ്യ ദേ​വ​സ്യ​യും അ​യ​ർ​ല​ൻഡി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ സേ​വ​നം ചെ​യ്തു വ​രു​ന്നു.

വ​ർ​ഗീ​സ് ജോ​യ് മൈ​ഗ്ര​ൻ​ഡ് ന​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് ദേ​ശീ​യ ക​ൺ​വീ​ന​റും ത്രേ​സ്യാ ദേ​വ​സി ഡ​ബ്ലി​ൻ നോ​ർ​ത്ത് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. മൈ​ഗ്ര​ൻ​ഡ് നേ​ഴ്സ​സ് അ​യ​ർ​ല​ൻ​ഡ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ഇ​വ​ർ അ​യ​ർ​ല​ൻഡിൽ ഉ​ട​നീ​ളമു​ള്ള കു​ടി​യേ​റ്റ ന​ഴ്സു​മാ​ർ​ക്കൊ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു

മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ന​ഴ്സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വി​ജ​യി​ക​ളാ​യ വ​ർ​ഗീ​സ് ജോ​യി​യും ത്രേ​സ്യാ ദേ​വ​സ്യ​യും ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ നി​ല​വി​ൽ അ​ര​ല​ക്ഷ​ത്തി​ലേ​റെ അം​ഗ​ങ്ങ​ളുള്ള അ​യ​ർ​ല​ൻഡി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​ണ് ഐഎ​ൻഎംഒ. അ​യ​ർ​ല​ൻ​ഡി​ൽ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ വ​ർ​ഗീ​സ് ജോ​യ്,ഡ​ബ്ലി​ൻ ചെ​റി ഓ​ർ​ച്ചാ​ർ​ഡ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ ഡ​യ​റ​ക്ട​റാ​ണ്.

തൃ​ശൂർ ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ സൗ​മ്യ പോ​ൾ. മ​ക്ക​ൾ ജോ​ർ​ജ്, മെ​റി​യം, അ​ർ​ജു​ൻ. ഡ​ബ്ലി​ൻ മേ​റ്റ​ർ മി​സ​റി​കോ​ർ​ഡി​യ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ലെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ന​ഴ്സിംഗ് ഇ​ൻ​ഫെ​ക്ഷ​ൻ പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ ആ​ണ് ത്രേ​സ്യ ദേ​വസി. ചാ​ല​ക്കു​ടി കൊ​ര​ട്ടി സ്വ​ദേ​ശി​യാ​ണ്. ഭ​ർ​ത്താ​വ് ആന്‍റ​ണി ഡി​സൂ​സ, മ​ക്ക​ൾ ആ​ഷ്ട​ൻ, അ​ശ്വി​നി.

Latest News

Corehub Up