Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Various Programs

സേവ്യര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷം: വിവിധ പരിപാടികളോടെ രണ്ടാം ദിനം

പാ​ലാ: സേ​വ്യ​ര്‍ ബോ​ര്‍ഡ് ഓ​ഫ് ഹ​യ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഇ​ന്‍ ഇ​ന്ത്യ​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ര​ണ്ടാം ദി​ന പ​രി​പാ​ടി​ക​ള്‍ പാ​ലാ സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി​യി​ല്‍ (ഓ​ട്ടോ​ണ​മ​സ്) വി​വി​ധ സെ​ഷ​നു​ക​ളോ​ടെ സ​ജീ​വ​മാ​യി ന​ട​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഭ​ര​ണ​ങ്ങാ​നം അ​ല്‍ഫോ​ന്‍സ തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍ബാ​ന​യോ​ടെ​യാ​ണ് ര​ണ്ടാം ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ച​ത്. തു​ട​ര്‍ന്ന് കോ​ള​ജി​ലെ സെ​ന്‍റ് ഫ്രാ​ന്‍സി​സ് ഹാ​ളി​ല്‍ ഫാ. ​ന​വീ​ന്‍കു​മാ​റി​ന്‍റെ പ്രാ​ര്‍ഥ​ന​യോ​ടെ സെ​ഷ​നു​ക​ള്‍ക്ക് തു​ട​ക്ക​മാ​യി.

ഹോ​മി ലാ​ബ് സി​ഇ​ഒ​യും ഡോ. ​എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം സെ​ന്‍റര്‍ സ്ഥാ​പ​ക​നു​മാ​യ ശ്രീ​ജ​ന്‍ പാ​ല്‍ സിം​ഗ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. 2047ലെ ​ഭാ​ര​ത​ത്തി​നാ​യു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പു​ന​ര്‍വി​ഭാ​വ​നം ഇ​ന്നൊ​വേ​ഷ​ന്‍, നേ​തൃ​ത്വം, മാ​ന​വീ​യ ഉ​ന്ന​മ​നം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​ത​ര​ണം.

തു​ട​ര്‍ന്ന് മൂ​ന്ന് പ്ര​ധാ​ന അ​ക്കാ​ദ​മി​ക് സെ​ഷ​നു​ക​ള്‍ ന​ട​ന്നു. ആ​ദ്യ സെ​ഷ​നി​ല്‍ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ന്‍ എ.​എ​ച്ച്. സാ​ഗ​ര്‍ പ്രാ​യോ​ഗി​ക ജ്ഞാ​നം, വി​മ​ര്‍ശ​നാ​ത്മ​ക ചി​ന്ത, നി​ര്‍മി​ത​ബു​ദ്ധി, ക്വാ​ണ്ടം യു​ഗ​ത്തി​ലേ​ക്കു​ള്ള അ​ധ്യാ​പ​ന പ​ഠ​ന രീ​തി​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബം​ഗ​ളൂ​രു എ​സ്‌​ജെ​ഐ​എം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ.​ റോ​ഷ​ന്‍ പെ​രേ​ര മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ സെ​ഷ​ന്‍ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍സ​ല​റും സി​എം​ഐ മു​ന്‍ പ്രി​യോ​ര്‍ ജ​ന​റ​ലു​മാ​യ ഫാ. ​ഡോ. തോ​മ​സ് സി. ​മാ​ത്യു പ്ലാ​റ്റി​നം പാ​ര​മ്പ​ര്യ​ത്തി​ല്‍നി​ന്ന് ശാ​ശ്വ​ത​മാ​യ സ്വാ​ധീ​ന​ത്തി​ലേ​ക്ക് സേ​വ്യ​ര്‍ ബോ​ര്‍ഡി​നും അം​ഗ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മു​ള്ള മാ​ര്‍ഗ​ദ​ര്‍ശ​നം എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

ഒ​ഡീ​ഷ എ​ക്‌​സ്ഐ​എം വൈ​സ് ചാ​ന്‍സ​ല​ര്‍ ഫാ. ​ഡോ.​ കെ.​എ​സ്. കാ​സി​മി​ര്‍ എ​സ്.​ജെ. മോ​ഡ​റേ​റ്റ​റാ​യി. അ​വ​സാ​ന സെ​ഷ​നി​ല്‍ സം​സ്ഥാ​ന വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ടി.കെ. ജോ​സ് വി​ദ്യാ​സ​മ്പ​ന്ന​രാ​യ യു​വ​ജ​ന​ങ്ങ​ളു​ടെ സം​രം​ഭ​ക​ത്വ​ത്തി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​യ​മ ്പ​ത്തൂ​ര്‍ നി​ര്‍മ​ല കോ​ള​ജ് ഫോ​ര്‍ വി​മ​ന്‍ പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​മേ​രി ഫാ​ബി​യോ​ള മോ​ഡ​റേ​റ്റ​ര്‍ ആ​യി.

Latest News

Corehub Up