പാലാ സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജില്‍ നടക്കുന്ന സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ രണ്ടാം ദിന പരി
പാലാ: സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ഇന്‍ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ദിന പരിപാടികള്‍ പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ (ഓട്ടോണമസ്) വിവിധ സെഷനുകളോടെ സജീവമായി നടന്നു.
ഇന്നലെ രാവിലെ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് രണ്ടാം ദിവസത്തെ പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് കോളജിലെ സെന്റ് ഫ്രാന്‍സിസ് ഹാളില്‍ ഫാ. നവീന്‍കുമാറിന്റെ പ്രാര്‍ഥനയോടെ സെഷനുകള്‍ക്ക് തുടക്കമായി.
ഹോമി ലാബ് സിഇഒയും ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സെന്റര്‍ സ്ഥാപകനുമായ ശ്രീജന് പാല് സിംഗ് മുഖ്യപ്രഭാഷണം നടത്തി. 2047ലെ ഭാരതത്തിനായുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ പുനര്‍വിഭാവനം ഇന്നൊവേഷന്, നേതൃത്വം, മാനവീയ ഉന്നമനം എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
തുടര്‍ന്ന് മൂന്ന് പ്രധാന അക്കാദമിക് സെഷനുകള്‍ നടന്നു. ആദ്യ സെഷനില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ വിദഗ്ധന്‍ എ.എച്ച്. സാഗര്‍ പ്രായോഗിക ജ്ഞാനം, വിമര്‍ശനാത്മക ചിന്ത, നിര്‍മിതബുദ്ധി, ക്വാണ്ടം യുഗത്തിലേക്കുള്ള അധ്യാപന പഠന രീതികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ബംഗളൂരു എസ്ജെഐഎം ഡയറക്ടര്‍ ഫാ. ഡോ. റോഷന് പെരേര മോഡറേറ്ററായിരുന്നു. രണ്ടാമത്തെ സെഷന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും സിഎംഐ മുന്‍ പ്രിയോര്‍ ജനറലുമായ ഫാ. ഡോ. തോമസ് സി. മാത്യു പ്ലാറ്റിനം പാരമ്പര്യത്തില്‍നിന്ന് ശാശ്വതമായ സ്വാധീനത്തിലേക്ക് സേവ്യര്‍ ബോര്‍ഡിനും അംഗസ്ഥാപനങ്ങള്ക്കുമുള്ള മാര്‍ഗദര്‍ശനം എന്ന വിഷയം അവതരിപ്പിച്ചു.
ഒഡീഷ എക്സ്ഐഎം വൈസ് ചാന്‍സലര്‍ ഫാ. ഡോ. കെ.എസ്. കാസിമിര്‍ എസ്.ജെ. മോഡറേറ്ററായി. അവസാന സെഷനില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് ചെയര്മാന് ടി.കെ. ജോസ് വിദ്യാസമ്പന്നരായ യുവജനങ്ങളുടെ സംരംഭകത്വത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കോയമ ്പത്തൂര് നിര്‍മല കോളജ് ഫോര്‍ വിമന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മേരി ഫാബിയോള മോഡറേറ്റര്‍ ആയി.
Tags : Xavier Board Platinum Jubilee Celebrations Second Day Various Programs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash