സുൽത്താൻ ബത്തേരി: നഗരസഭയുടെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബാലസഭ കുട്ടികൾക്കായി "വർണോത്സവം 26’ എന്ന പേരിൽ കുട്ടികളുടെ കലാവൈജ്ഞാനിക പരിപാടി സംഘടിപ്പിച്ചു.
നഗരസഭാ ഹാളിൽ നടന്ന പരിപാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എം.ജി. ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലീലാ പാൽപാത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ മെംബർ സെക്രട്ടറി ലിജി ജോണ്സണ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സംഷാദ്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എസ്. പ്രമോദ്, കൗണ്‍സിലർമാരായ നൗഷാദ് മംഗലശേരി, ബൽകീസ്, ഫൗസിയ, സി. വിനോദ്, സിഡിഎസ് ചെയർപേഴ്സണ്‍മാരായ പ്രസന്നകുമാരി, രാജലക്ഷ്മി, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ പി.ആർ. നിഷ എന്നിവർ പ്രസംഗിച്ചു.