തിരുവനന്തപുരം: വയലാർ രാമവർമ സാഹിത്യ അവാർഡ് വിതരണം 27നു നടക്കും. ആർ. രാജശ്രീയുടെ ആത്രേയകം എന്ന കൃതിക്കാണ് ഇത്തവണത്തെ പുരസ്കാരം.
നിശാഗന്ധിയിൽ 27നു വൈകുന്നേരം അഞ്ചിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം വിതരണം ചെയ്യും.
വയലാർ വർഷമായ 2025-26-ൽ സംഘടിപ്പിച്ച മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. 26ന് വിവിധ മത്സരങ്ങളും അരങ്ങേറും.