Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vayalkkara Vengattu

Kasaragod

ഉ​ത്ത​ര​മ​ല​ബാ​റി​ന്‍റെ ജ​ല​രാ​ജാ​ക്ക​ന്മാ​രാ​യി വ​യ​ൽ​ക്ക​ര വെ​ങ്ങാ​ട്ട്

നീ​ലേ​ശ്വ​രം: തേ​ജ​സ്വി​നി പു​ഴ​യി​ല്‍ ആ​വേ​ശ​ത്തി​ന്‍റെ ഓ​ള​ങ്ങ​ൾ തീ​ര്‍​ത്ത ഉ​ത്ത​ര​മ​ല​ബാ​ര്‍ ജ​ലോ​ത്സ​വ​ത്തി​ല്‍ വ​യ​ൽ​ക്ക​ര വെ​ങ്ങാ​ട്ട് ജ​ല​രാ​ജാ​ക്ക​ന്മാ​രാ​യി. 25 പേ​ർ തു​ഴ​യു​ന്ന വ​ള്ള​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​പ്പ​ത്തി​നൊ​പ്പം തു​ഴ​യെ​റി​ഞ്ഞ് കു​തി​ച്ചു​പാ​ഞ്ഞ ന്യൂ​ബ്ര​ദേ​ഴ്‌​സ് മ​യി​ച്ച​യെ വ​ള്ള​പ്പാ​ടു​ക​ൾ​ക്കു മാ​ത്രം പി​ന്നി​ലാ​ക്കി​യാ​ണ് വ​യ​ൽ​ക്ക​ര ടീം ​മ​ഹാ​ത്മാ​ഗാ​ന്ധി ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​ത്.

വി​ബി​സി കു​റ്റി​വ​യ​ൽ മൂ​ന്നാം സ്ഥാ​നം നേ​ടി. സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 50,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 30,000 രൂ​പ​യും പ്രൈ​സ് മ​ണി​യാ​യി ല​ഭി​ച്ചു.

15 പേ​ര്‍ തു​ഴ​യു​ന്ന വ​ള്ള​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ അ​ഴി​ക്കോ​ട​ന്‍ അ​ച്ചാം​തു​രു​ത്തി ജേ​താ​ക്ക​ളാ​യി. വ​യ​ല്‍​ക്ക​ര വെ​ങ്ങാ​ട്ട് ര​ണ്ടാം​സ്ഥാ​ന​വും ന്യൂ ​ബ്ര​ദേ​ഴ്സ് മ​യി​ച്ച മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ വ​യ​ല്‍​ക്ക​ര വെ​ങ്ങാ​ട്ട് ജേ​താ​ക്ക​ളാ​യി. കൃ​ഷ്ണ​പ്പി​ള്ള കാ​വും​ചി​റ ര​ണ്ടാം​സ്ഥാ​ന​വും പാ​ലി​ച്ചോ​ന്‍ അ​ച്ചാം​തു​രു​ത്തി മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 30,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 20,000 രൂ​പ​യും പ്രൈ​സ് മ​ണി​യാ​യി ല​ഭി​ച്ചു.

കോ​ട്ട​പ്പു​റം ബോ​ട്ട് ടെ​ർ​മി​ന​ലി​ൽ നി​ന്നാ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ സ​ന്ദീ​പ് വാ​ര്യ​ര്‍ എം​എ​ല്‍​എ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, ക​ള​ക്‌​ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​നി​ധി​ന്‍ രാ​ജ്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​നാ​രാ​യ​ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​സ​റീ​ന സ​ലാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. പ്ര​ദീ​ഷ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജെ.​കെ. ജി​ജേ​ഷ് കു​മാ​ർ, ടൂ​റി​സം വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എം.​എ. ന​സീ​ബ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം ​മ​ധു​സൂ​ദ​ന​ന്‍, ബി​ആ​ര്‍​ഡി​സി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ.​എം. ര​വീ​ന്ദ്ര​ന്‍, ജി​ല്ലാ വ​ള്ളം​ക​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ടി.​വി. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up