Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VeegalandDevelopers

വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് ഐ​​​പി​​​ഒ പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കും

കൊ​​​ച്ചി: പ്ര​​​മു​​​ഖ വ്യ​​​വ​​​സാ​​​യി കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് ക​​​മ്പ​​​നി​​​യാ​​​യ വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡ് ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് ഓ​​​ഹ​​​രി​​​വി​​​പ​​​ണി​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യ റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് സ്ഥാ​​​പ​​​ന​​​മാ​​​ണു വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ്.

നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​രം​​​ഭി​​​ച്ച​​​തി​​​ന്‍റെ 15-ാം വ​​​ര്‍ഷ​​​ത്തി​​​ല്‍ത്ത​​​ന്നെ ഈ ​​​നേ​​​ട്ടം സാ​​​ധ്യ​​​മാ​​​കു​​​ന്നു​​​വെ​​​ന്ന പ്ര​​​ത്യേ​​​ക​​​ത​​​യു​​​മു​​​ണ്ട്. ഒ​​​പ്പം, കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്ന് ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ല്‍ ലി​​​സ്റ്റ് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന മൂ​​​ന്നു ക​​​മ്പ​​​നി​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച ഒ​​​രേ​​​യൊ​​​രു ബി​​​സി​​​ന​​​സ്മാ​​​ന്‍ എ​​​ന്ന ഖ്യാ​​​തി​​​യും കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സി​​​ന്‍റെ 210 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്രാ​​​രം​​​ഭ പൊ​​​തു​​​ഓ​​​ഹ​​​രി വി​​​ല്പ​​​ന (ഐ​​​പി​​​ഒ) 10ന് ​​​ആ​​​രം​​​ഭി​​​ക്കും. 15ന് ​​​ഐ​​​പി​​​ഒ അ​​​വ​​​സാ​​​നി​​​ക്കും. 18ന് ​​​ബി​​​എ​​​സ്ഇ, എ​​​ന്‍എ​​​സ്ഇ തു​​​ട​​​ങ്ങി​​​യ ദേ​​​ശീ​​​യ സ്റ്റോ​​​ക്ക് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചു​​​ക​​​ളി​​​ല്‍ വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് ഓ​​​ഹ​​​രി​​​ക​​​ള്‍ ലി​​​സ്റ്റ് ചെ​​​യ്യും.

വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സി​​​ന്‍റെ ഓ​​​ഹ​​​രി​​​യൊ​​​ന്നി​​​ന് 130 മു​​​ത​​​ല്‍ 140 രൂ​​​പ വ​​​രെ​​​യാ​​​ണു ഐ​​​പി​​​ഒ​​​യി​​​ല്‍ പ്രൈ​​​സ് ബാ​​​ന്‍ഡ് നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
ഒ​​​രു ലോ​​​ട്ടി​​​ല്‍ 107 ഓ​​​ഹ​​​രി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഉ​​​യ​​​ര്‍ന്ന വി​​​ല​​​യാ​​​യ 140 രൂ​​​പ​​​പ്ര​​​കാ​​​രം ഒ​​​രു ലോ​​​ട്ടി​​​ന് 14,980 രൂ​​​പ​​​യാ​​​ണു നി​​​ക്ഷേ​​​പി​​​ക്കേ​​​ണ്ട​​​ത്. ഐ​​​പി​​​ഒ പൂ​​​ര്‍ണ​​​മാ​​​യും പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യാ​​​ണ്. ഓ​​​ഫ​​​ര്‍ ഫോ​​​ര്‍ സെ​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ആ​​​കെ 1.5 കോ​​​ടി ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്.

ബാ​​​ങ്കിം​​​ഗ്, ധ​​​ന​​​കാ​​​ര്യ രം​​​ഗ​​​ത്ത് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ത​​​ല​​​ത്തി​​​ൽ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ട് പ​​​രി​​​ച​​​യ സ​​​മ്പ​​​ത്തു​​​ള്ള സി​​​ന്‍ഡി​​​ക്ക​​​റ്റ് ബാ​​​ങ്കി​​​ന്‍റെ മു​​​ന്‍ മാ​​​നേ​​​ജിം​​​ഗ് ചെ​​​യ​​​ര്‍മാ​​​നും ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി​​​രു​​​ന്ന ജോ​​​ര്‍ജ് ജോ​​​സ​​​ഫാ​​​ണ് വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ചെ​​​യ​​​ര്‍മാ​​​നും സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റി​​​രി​​​ക്കു​​​ന്ന​​​ത്. സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​ന്‍ ഡോ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ര്‍ സ്വ​​​ത​​​ന്ത്ര ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​വ​​​ര്‍ത്തി​​​ക്കും.

2011ലാ​​​ണ് വീ​​​ഗാ​​​ലാ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സി​​​ന് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. വി​​​ഗാ​​​ര്‍ഡി​​​ലും അ​​​മ്യൂ​​​സ്‌​​​മെ​​​ന്‍റ് പാ​​​ര്‍ക്കു​​​ക​​​ളി​​​ലും നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കു നേ​​​തൃ​​​ത്വം ന​​​ല്‍കി​​​യ സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍മാ​​​രെ​​​യും എ​​​ന്‍ജി​​​നി​​​യ​​​ര്‍മാ​​​രെ​​​യും ഉ​​​ള്‍പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പു​​​തി​​​യ സം​​​രം​​​ഭ​​​ത്തി​​​നു രൂ​​​പം ന​​​ല്‍കി​​​യ​​​ത്.

എ​​​റ​​​ണാ​​​കു​​​ളം വാ​​​ഴ​​​ക്കാ​​​ല​​​യി​​​ലെ വീ​​​ഗാ​​​ലാ​​​ന്‍ഡ് ഗ്രീ​​​ന്‍ക്ലൗ​​​ഡ്‌​​​സാ​​​യി​​​രു​​​ന്നു ക​​​മ്പ​​​നി​​​യു​​​ടെ ആ​​​ദ്യ പ​​​ദ്ധ​​​തി. പ​​​രി​​​സ്ഥി​​​തി​​​സൗ​​​ഹൃ​​​ദ നി​​​ര്‍മാ​​​ണ രീ​​​തി​​​ക​​​ള്‍ക്കു പ്രാ​​​ധാ​​​ന്യം ന​​​ല്‍കി​​​യ പ​​​ദ്ധ​​​തി​​​യി​​​ല്‍ ബ​​​യോ​​​ഫി​​​ലി​​​ക് ലി​​​വിം​​​ഗ് ആ​​​ശ​​​യ​​​ത്തി​​​നാ​​​ണ് മു​​​ന്‍തൂ​​​ക്കം ന​​​ല്‍കി​​​യ​​​ത്. പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യ വെ​​​ളി​​​ച്ച​​​വും വാ​​​യു​​​വും പ​​​ര​​​മാ​​​വ​​​ധി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന രൂ​​​പ​​​ക​​​ല്പ​​​ന, ജ​​​ല​​​ഊ​​​ര്‍ജ സം​​​ര​​​ക്ഷ​​​ണം, പ​​​ച്ച​​​പ്പ് നി​​​ല​​​നി​​​ര്‍ത്ത​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ക്കി.

ഇ​​​തു​​​വ​​​രെ 10 പ​​​ദ്ധ​​​തി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ക്കു കൈ​​​മാ​​​റി. സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി 12 പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ നി​​​ര്‍മാ​​​ണം നി​​​ല​​​വി​​​ല്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. കൊ​​​ച്ചി​​​യി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടും പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

നി​​​ര്‍മാ​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച​​​തി​​​ന് വീ​​​ഗാ​​​ലാ​​​ന്‍ഡ് പ​​​ദ്ധ​​​തി​​​ക​​​ള്‍ക്ക് വി​​​വി​​​ധ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​വ​​​ര്‍ത്ത​​​നം വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ഓ​​​ഹ​​​രി വി​​​പ​​​ണി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​മ്പ​​​നി​​​യു​​​ടെ വ​​​ള​​​ര്‍ച്ച​​​യ്ക്ക് കൂ​​​ടു​​​ത​​​ല്‍ വേ​​​ഗം ന​​​ല്‍കു​​​ക​​​യാ​​​ണ് വീ​​​ഗാ​​​ലാ​​​ന്‍ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്‌​​​സി​​​ന്‍റെ ല​​​ക്ഷ്യം.

Latest News

Corehub Up