Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Accidents

ല​ഹ​രി​യി​ൽ ഡ്രൈ​വിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് പൂ​ട്ടു​വീ​ഴും; ക​ർ​ശ​ന നി​യ​മം വ​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ചും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചും വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ  പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​ന്നു. ഈ ​കാ​ര്യം നി​യ​മ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി സി.​പി.​ജോ​ൺ പ​റ​ഞ്ഞു. ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ ബോ​ധ​പൂ​ർ​വം വാ​ഹ​ന​മോ​ടി​ച്ച് ജീ​വ​ഹാ​നി​യു​ണ്ടാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളെ അ​ശ്ര​ദ്ധ​മൂ​ല​മു​ണ്ടാ​കു​ന്ന സാ​ധാ​ര​ണ അ​പ​ക​ട​ങ്ങ​ളാ​യി കാ​ണാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും ജ​യി​ലി​ല​ട​യ്ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. നി​യ​മ​സ​ഭ​യി​ൽ സി.​വി. ശാ​ന്ത​കു​മാ​ർ ഉ​ന്ന​യി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നും ഗ​താ​ഗ​ത​മ​ന്ത്രി കോ-​ചെ​യ​ർ​മാ​നു​മാ​യി റോ​ഡ് സു​ര​ക്ഷാ മി​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​രം, പൊ​തു​വി​ദ്യാ​ഭ്യാ​സം, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​മൂ​ഹി​ക​നീ​തി, യു​വ​ജ​ന​ക്ഷേ​മം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, പൊ​തു​മ​രാ​മ​ത്ത്, തൊ​ഴി​ൽ, റ​വ​ന്യൂ എ​ന്നീ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചു​ള്ള ഗ​വേ​ണിം​ഗ് കൗ​ൺ​സി​ൽ സം​വി​ധാ​നം ഉ​ട​ൻ നി​ല​വി​ൽ വ​രും. ഈ ​കൗ​ൺ​സി​ലി​ന് കീ​ഴി​ൽ മി​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് രൂ​പീ​ക​രി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലൂ​ടെ റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 4,000 പേ​ർ മ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. എ​ല്ലാ അ​പ​ക​ട​ങ്ങ​ളും പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും റോ​ഡ് സു​ര​ക്ഷാ മി​ഷ​നി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ വ​ലി​യ തോ​തി​ൽ കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up